23 December 2024, Monday
KSFE Galaxy Chits Banner 2

വിദ്യാഭ്യാസ അവാര്‍ഡ് സമ്മേളനം

Janayugom Webdesk
August 14, 2023 2:55 pm

കാക്കാഴം ഗവണ്‍മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് അധ്യക്ഷയായി. കഴിഞ്ഞ അധ്യയന വർഷം സംസ്ഥാനത്ത് നൂറ് ശതമാനം വിജയം നേടിയ ഏഴ് സർക്കാർ സ്കൂളുകളിൽ ഒന്നായ കാക്കാഴം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ചടങ്ങിൽ ഫലകം നൽകി അനുമോദിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരീസ്, ജില്ലാ പഞ്ചായത്തംഗം പി അഞ്ജു, എസ് എം സി ചെയർമാൻ വി ഷിബു, ഗ്രാമപഞ്ചായത്തംഗം ലേഖാമോൾ സനൽ, പ്രാൻസിപ്പാൾ എസ് ശശികുമാരി, പ്രഥമാധ്യാപിക ജി വി അഞ്ജന, ഷുക്കൂർ മുഹമ്മദ്, ദിവ്യ രാജേഷ്, സൗമ്യ മരിയ ജോർജ്ജ്, എസ് രഘു, അഭിനരാജ്, അഖ്യാസ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: Edu­ca­tion Awards Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.