22 November 2024, Friday
KSFE Galaxy Chits Banner 2

Related news

December 8, 2023
August 23, 2023
March 30, 2023
January 18, 2023
June 12, 2022
April 5, 2022
March 27, 2022
March 23, 2022
March 22, 2022
March 15, 2022

സംസ്ഥാനത്ത് വാക്സിനെടുക്കാത്തത് 5000ത്തോളം അധ്യാപകര്‍; വിദ്യാഭ്യാസമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 28, 2021 10:50 am

കോവിഡിന്റെ പുതിയ വകഭേദം പല രാജ്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുമ്പോഴും സംസ്ഥാനത്ത് അയ്യായിരത്തോളം അധ്യാപകര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ചില അധ്യാപകര്‍ വാക്‌സിനെടുക്കാതെ സ്‌കൂളില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെ ന്യായീകരിക്കാനാകില്ല. വിഷയം ആരോഗ്യവകുപ്പിന്റെയും ദുരന്ത നിവാരണ വകുപ്പിന്റെയും ശ്രദ്ധയില്‍ പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും അയ്യായിരത്തോളം അധ്യാപകര്‍ ഇനിയും വാക്‌സിനെടുക്കാനുണ്ട്. വിവിധ രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണിത്. സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തോടെ ഭൂരിഭാഗം ആധ്യാപകരും സഹകരിക്കുന്നുണ്ട്. എന്നാല്‍ വാക്‌സിനെടുക്കാതെ തന്നെ ചില അധ്യാപകര്‍ സ്‌കൂളിലേക്ക് വരുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കാരണവശാലും ഇത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. വിദ്യാര്‍ത്ഥികളുടെ സുരക്ഷയാണ് സര്‍ക്കാരിന് പ്രധാന്യം. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കൃത്യമായ കണക്കില്ലെന്നും മന്ത്രി കൂട്ടിച്ചെര്‍ത്തു.

ആദ്യഘട്ടത്തില്‍ വാക്സിന്‍ എടുക്കാത്തവര്‍ക്കെതിരെ അനുഭാവ പൂര്‍ണമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ ഇനിയും വാക്‌സീന്‍ എടുക്കാത്ത് അധ്യാപകരുടെ കാര്യം ആരോഗ്യവകുപ്പിന്റെയും ദുരന്ത നിവാരണ വകുപ്പിന്റെയും ശ്രദ്ധയില്‍ പെടുത്തും.

സ്‌കൂള്‍ തുറന്ന് ഒരു മാസം പിന്നിടുമ്പോഴും വാക്‌സിനെടുക്കാത്ത ഭൂരിഭാഗം ആധ്യാപകരും ഒണ്‍ലൈന്‍ വഴിയാണ് ഇപ്പഴും ക്ലാസുകള്‍ എടുക്കുന്നത്. പലരും അലര്‍ജിയുടെ കാര്യം പറഞ്ഞും മതപരമായ കര്യം പറഞ്ഞുമാണ് വാക്‌സീന്‍ എടുക്കാത്തത്. എന്നാല്‍ ഇതു രണ്ടും വേര്‍തിരിച്ചുള്ള കണക്ക് ഇതുവരെ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ടിട്ടില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് ഒഴിവാക്കി ഉത്തരവിട്ട്, സ്‌കൂളില്‍ വരാന്‍ അനുവദിക്കണമെന്നാ ആവശ്യം എയ്ഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്‍ മുന്നോട്ട് വെച്ചിട്ടുമുണ്ട്.

eng­lish sum­ma­ry; Edu­ca­tion Min­is­ter crit­i­cizes teach­ers for not vaccinating

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.