8 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 8, 2025
February 6, 2025
February 5, 2025
January 30, 2025
January 29, 2025
January 28, 2025
January 26, 2025
January 25, 2025
January 19, 2025
January 18, 2025

ബിഹാറില്‍ ഓട്ടോറിക്ഷ ട്രക്കിൽ ഇടിച്ച് എട്ടുപേർ മരിച്ചു

Janayugom Webdesk
പട്‌ന
February 21, 2024 8:58 am

ബീഹാറിൽ അമിതവേഗതയിൽ വന്ന ട്രക്ക് ഓട്ടോറിക്ഷയിലിടിച്ച് എട്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിഹാറിലെ ലഖിസരായി ജില്ലയിലാണ് അപകടമുണ്ടായത്. അപകടസമയത്ത് ഓട്ടോറിക്ഷയിൽ 14 ഓളം പേരുണ്ടായിരുന്നു.

എട്ടുപേർ സംഭവസ്ഥലത്തുവെച്ചും ആറുപേര്‍ ആശുപത്രിയിൽ ചികിത്സയിലിക്കെയുമാണ് മരിച്ചത്. ഝുൽന ഗ്രാമത്തിന് സമീപം ലഖിസരായ് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും അവരെ പട്‌നയിലെ സദർ ആശുപത്രിയിലേക്ക് റഫർ ചെയ്‌തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Eng­lish Sum­ma­ry: Eight killed as autorick­shaw hits truck in Bihar

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.