June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

കോപ്പിയടിച്ചതിന് അധ്യാപിക പിടികൂടി; എട്ടാം ക്ലാസുകാരന്‍ ജീവനൊടുക്കി

By Janayugom Webdesk
March 26, 2022

സ്കൂൾ പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടിച്ചതിനെ തുടര്‍ന്ന് എട്ടാം ക്ലാസുകാരന്‍ ജീവനൊടുക്കി. ബംഗളൂരു രജരാജേശ്വരി നഗർ സ്വദേശി ധീരജ് കുമാർ (13) ആണ് മരിച്ചത്. പരീക്ഷക്കിടെ കോപ്പിയടിച്ചത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക ധീരജിനെ പ്രിൻസിപ്പലിന് മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്ന് രക്ഷിതാവിനെ വിളിച്ചുകൊണ്ടുവരണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ വിദ്യാർഥി മുറിയുടെ കതകടച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. പഠിക്കാൻ മിടുക്കനായ വിദ്യാർഥിയായതിനാൽ പറ്റിയ തെറ്റിന് കാര്യമായ നടപടിയൊന്നുമെടുത്തില്ലെന്നാണ് സ്കൂൾ അധികൃതർ നൽകിയ വിശദീകരണം. 

Eng­lish Sum­ma­ry: Eighth grad­er com­mits suicide
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.