June 3, 2023 Saturday

Related news

June 3, 2023
June 2, 2023
June 1, 2023
June 1, 2023
May 30, 2023
May 28, 2023
May 28, 2023
May 27, 2023
May 26, 2023
May 26, 2023

ബലാത്സംഗക്കേസ്: എൽദോസ് കുന്നപ്പിള്ളി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

Janayugom Webdesk
തിരുവനന്തപുരം
October 22, 2022 10:16 am

ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫിസിലാണ് ഹാജരായത്. കഴിഞ്ഞ ദിവസം കേസില്‍ എംഎൽഎക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയതിന് പുതിയൊരു കേസ് കൂടി പേട്ട പൊലീസ് എൽദോക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എൽദോസിന്റെ പാസ്പോർട്ട് ഇന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് അഭിഭാഷകൻ അഡ്വ. സുധീർ കുറ്റ്യാണി പറഞ്ഞു. മൊബൈൽ ഫോണുകൾ അന്വേഷണ സംഘത്തിന് നൽകും.

Eng­lish Sum­ma­ry: Rape case: Eld­hose Kun­nap­pil­ly appeared before the inves­ti­ga­tion team
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.