18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 26, 2024
November 19, 2024
November 16, 2024
November 15, 2024
July 16, 2024
June 11, 2024
May 23, 2024
May 23, 2024
May 23, 2024
May 22, 2024

റിമോട്ട് വോട്ടിങ് മെഷീനുമായി തെരഞ്ഞെടുപ്പു കമ്മിഷന്‍

റെജി കുര്യന്‍
ന്യൂഡല്‍ഹി
December 29, 2022 11:29 pm

അന്യസംസ്ഥാനങ്ങളിലുള്ള വോട്ടര്‍മാര്‍ക്ക് സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ റിമോട്ട് വോട്ടിങ് മെഷീനുമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍. പുതിയ സംവിധാനം വിശദീകരിക്കാനും പ്രദര്‍ശിപ്പിക്കാനും കമ്മിഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചിട്ടുണ്ട്.
രാജ്യത്തെ മൂന്നിലൊന്നു പേര്‍ വോട്ടു രേഖപ്പെടുത്തുന്നില്ല എന്നാണ് കണക്കുകള്‍. തൊഴിപരമായും അല്ലാതെയും അന്യ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സ്വന്തം മണ്ഡലങ്ങളിലേക്ക് എത്തുന്നതിലെ അപ്രായോഗികതയും ചെലവും വിലയിരുത്തിയാണ് റിമോട്ട് വോട്ടിങ് മെഷീന്‍ എന്ന ആശയവുമായി കമ്മിഷന്‍ രംഗത്ത് എത്തിയിരിക്കുന്നത്. 

വോട്ടര്‍മാരുടെ മണ്ഡലമേതെന്ന് തെരഞ്ഞെടുത്ത് 72 മണ്ഡലങ്ങളിലെ വോട്ടുകള്‍ മെഷീനിലൂടെ രേഖപ്പെടുത്താനാകും. പുതിയ നീക്കം പ്രാവര്‍ത്തികമാകാന്‍ നിരവധി നിയമ‑സാങ്കേതിക കടമ്പകള്‍ മറികടക്കേണ്ടതുണ്ട്. അതിനു മുമ്പായി പാര്‍ട്ടികളുടെ അഭിപ്രായം തേടാനാണ് കമ്മിഷന്റെ നീക്കം. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ആകെ വോട്ടര്‍മാരില്‍ 67.4 ശതമാനം പേര്‍ മാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്. അതായത് രാജ്യത്തെ മൊത്തം വോട്ടര്‍മാരില്‍ 30 കോടി പേര്‍ തങ്ങളുടെ സര്‍ക്കാര്‍ രൂപീകരണ പ്രക്രിയയില്‍ പങ്കെടുത്തിട്ടില്ലെന്ന് കമ്മീഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

അന്യസംസ്ഥാനങ്ങളിലേക്ക് പ്രവാസിയായി, ജോലി, വിവാഹം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ എത്തിയവരുടെ കൃത്യമായ കണക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭ്യമല്ല. രാജ്യത്തെ ഗ്രാമീണ മേഖലയില്‍ നിന്നാണ് ഇത്തരത്തില്‍ കുടിയേറ്റം വ്യാപകമായി ഉണ്ടായിരിക്കുന്നതെന്നും കമ്മിഷന്‍ കണക്കാക്കുന്നു. 

Eng­lish Summary;Election Com­mis­sion with remote vot­ing machine

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.