23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 15, 2024
December 11, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024

തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി: ഹൃദയാഘാതം വന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു

Janayugom Webdesk
July 17, 2022 7:50 pm

തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് നേതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ഹരിനാരായണ്‍ ഗുപ്ത (45) യാണ് മരിച്ചത്.
മധ്യപ്രദേശിലെ രേവയില്‍ മുനിസിപ്പില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലാണ് ഹരിനാരായണ്‍ ഗുപ്ത മത്സരിച്ചത്. ഞായറാഴ്ച ഉച്ചയോടെ തെരഞ്ഞെടുപ്പ് ഫലം വരികയും ചെയ്തു.
രേവ ഹനുമാന മേഖലയിലെ 9-ാം വാര്‍ഡിലക്കോണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഹരിനാരായണ്‍ ഗുപ്ത മത്സരിച്ചത്.
മധ്യപ്രദേശിലെ 413 മുനിസിപ്പാലിറ്റികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ജൂലൈ 6, 13 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. ബുര്‍ഹാന്‍പൂര്‍, സാത്‌ന, ഖാന്ഡ്വ, സാഗര്‍ തുടങ്ങിയ മേഖലകളില്‍ ബിജെപി നേട്ടം കൊയ്തപ്പോള്‍ സിന്‍ഗ്രാലിയിലെ വിജയത്തോടെ ആം ആദ്മി അക്കൗണ്ട് തുറന്നു. എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഖിലേഷ് ഗുപ്തയോട് 14 വോട്ടുകള്‍ക്ക് ഹരിനാരായണ്‍ ഗുപ്ത പരാജയപ്പെടുകയും ചെയ്തു. ഫലമറിഞ്ഞതിനെത്തുടര്‍ന്നുണ്ടായ ആഘാതത്തിലാകാം ഹൃദയാഘാതം ഉണ്ടായതെന്നാണ് വിവരം. 

Eng­lish Sum­ma­ry: Elec­tion results back­fired: Con­gress leader dies of heart attack

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.