March 21, 2023 Tuesday

Related news

March 20, 2023
March 13, 2023
March 11, 2023
March 7, 2023
March 1, 2023
February 27, 2023
February 26, 2023
February 25, 2023
February 25, 2023
February 19, 2023

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു

Janayugom Webdesk
കൊല്‍ക്കത്ത
January 15, 2022 6:30 pm

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പശ്ചിമ ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റിവെച്ചു. അടുത്ത ശനിയാഴ്ച അസൻസോൾ, ബിധാൻ നഗർ, സിലിഗുരി, ചന്ദൻ നഗർ എന്നിവിടങ്ങളിൽ നടക്കേണ്ടിയിരുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പാണ് മാറ്റിവച്ചത്. അടുത്ത മാസം പന്ത്രണ്ടിന് തെരഞ്ഞെടുപ്പ് നടത്തുമെന്നും ഇസി അറിയിച്ചു. സംസ്ഥാന സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചക്ക് ശേഷം പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് തീയതിയിലെ മാറ്റം അറിയിച്ചത്.
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നീട്ടിവെക്കാൻ കഴിയുമോയെന്ന് കൽക്കട്ട ഹൈക്കോടതി വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മിഷനോട് ആരാഞ്ഞിരുന്നു.

Eng­lish Sum­ma­ry: Elec­tions to local bod­ies have been postponed
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.