രാജ്യസഭയില്‍ ഒഴിഞ്ഞുകിടക്കുന്ന ഏഴു സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നാലിന് നടക്കും. തമിഴ്നാട്ടിലെ രണ്ടുസീറ്റുകളിലേക്കും പശ്ചിമബംഗാള്‍, അസം, തമിഴ്നാട്, മധ്യപ്രദേശ്, പുതുച്ചേരി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
പശ്ചിമബംഗാള്‍, അസം, തമിഴ്നാട്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള അംഗങ്ങള്‍ രാജിവെച്ചതോടെയാണ് അഞ്ചുസീറ്റുകള്‍ ഒഴിവുവന്നത്. മഹാരാഷ്ട്രയില്‍നിന്നുള്ള രാജീവ് ശങ്കര്‍റാവു സതാവിന്റെ മരണത്തോടെയാണ് ഒരു സീറ്റില്‍ ഒഴിവുവന്നത്. എന്‍. ഗോപാലകൃഷ്ണന്റെ രാജ്യസഭാ കാലാവധി ഒക്ടോബര്‍ ആറിന് അവസാനിക്കുന്നതോടെയാണ് പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ്.
ബിഹാര്‍ ലെജിസ്ലേറ്റിവ് കൗണ്‍സലില്‍ ഒഴിഞ്ഞുകിടക്കുന്ന ഒരു സീറ്റിലേക്കും അന്നുതന്നെ തെരഞ്ഞെടുപ്പ് നടക്കും. ഒക്ടോബര്‍ നാലിന് വൈകിട്ട് ഫലം പ്രഖ്യാപിക്കും.
English summary; Elections to seven Rajya Sabha seats in October
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.