5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

April 24, 2024
April 17, 2024
April 15, 2024
April 2, 2024
March 21, 2024
March 21, 2024
March 19, 2024
March 18, 2024
March 17, 2024
March 17, 2024

ഇലക്ടറല്‍ ബോണ്ട്; എസ്ബിഐ നടപടി കോടതിയലക്ഷ്യം

* നടപടിയാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
* കേന്ദ്ര സര്‍ക്കാരിന് രേഖകള്‍ നല്‍കിയത് അതിവേഗം
റെജി കുര്യന്‍
ന്യൂഡല്‍ഹി
March 7, 2024 10:43 pm

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാന്‍ വൈകിപ്പിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസാണ് അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. അപേക്ഷ ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. 2019 ഏപ്രില്‍ മുതല്‍ വിറ്റഴിച്ച ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ മാര്‍ച്ച് ആറിന് തെരഞ്ഞെടുപ്പു കമ്മിഷന് കൈമാറാനാണ് സുപ്രീം കോടതി മുന്‍ ഉത്തരവില്‍ വ്യക്തമാക്കിയത്. എന്നാല്‍ വിവരങ്ങള്‍ കൈമാറാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സുപ്രീം കോടതിക്ക് അപേക്ഷ നല്‍കി. ജൂണ്‍ 30 വരെ സമയം നല്‍കണമെന്നാണ് ആവശ്യം.

ഇലക്ടറല്‍ ബോണ്ട് പദ്ധതി നിര്‍ത്തലാക്കിക്കൊണ്ട് ഉത്തരവ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ബോണ്ട് വിതരണക്കാരായ എസ്ബിഐയോട് ഇതിന്റെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാനും കമ്മിഷന്‍ ഇത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും കോടതി നിര്‍ദേശിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങളുടെ വിശദാംശങ്ങള്‍ പുറത്താകാതിരിക്കാന്‍ എസ്ബിഐ മനഃപൂര്‍വം ശ്രമിക്കുകയാണെന്ന് ആരോപണമുണ്ട്. സംഭാവനാ രേഖകള്‍ ശേഖരിക്കുക, സംഭാവന നല്‍കിയവരുടെ പേര് വിവരം കണ്ടെത്തുക, തുകയുടെ കൃത്യമായ കണക്കെടുപ്പ് എന്നിവ ദുഷ്കരമായ പ്രവൃത്തിയാണെന്നാണ് എസ്ബിഐയുടെ വാദം. അതേസമയം എഐബിഇഎ അടക്കമുള്ള ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഈ ന്യായീകരണം തള്ളിക്കളഞ്ഞു.

ബോണ്ട് വാങ്ങിയവരെയും ഗുണഭോക്താക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഒത്തുനോക്കാൻ ഒരു മാസമെടുക്കുമെന്ന് എസ്ബിഐ കോടതിയെ അറിയിച്ചു. 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകൾ വിതരണം ചെയ്തുവെന്നും ഇവയുടെ വിവരങ്ങൾ മുദ്രവച്ച കവറുകളിൽ മുംബൈയിലെ പ്രധാന ശാഖയിലാണെന്നും ബാങ്ക് ബോധിപ്പിച്ചു. ഇവ ഡീകോഡ് ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നൽകിയിരിക്കുന്ന സമയപരിധി അപര്യാപ്തമാണെന്നും എസ്ബിഐ പറയുന്നു.

എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ബാങ്ക് രേഖകള്‍ വേഗത്തില്‍ ലഭ്യമാക്കിയിരുന്നതായും ചില സന്ദര്‍ഭങ്ങളില്‍ 48 മണിക്കൂറില്‍ പോലും വിവരങ്ങള്‍ നല്‍കിയിരുന്നതായും സാമൂഹ്യ പ്രവര്‍ത്തകനായ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ ലോകേഷ് ബത്ര പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. 2019ലും 20ലും ബോണ്ടുകള്‍ പണമാക്കുന്നതിനുള്ള സമയപരിധി അവസാനിച്ച് 48 മണിക്കൂറിനുള്ളില്‍ കേന്ദ്ര ധനമന്ത്രിക്ക് എസ്ബിഐ വിവരങ്ങള്‍ നല്‍കിയിതായും ലോകേഷ് ബത്ര പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.

ഗുണം ലഭിച്ചത് ബിജെപിക്കെന്ന് രേഖകള്‍

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) ഇതുവരെ വിറ്റഴിച്ചത് 16,518.11 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍. മാര്‍ച്ച് 2018 മുതല്‍ ജനുവരി 2024വരെ 28,030 ഇലക്ടറല്‍ ബോണ്ടുകളാണ് വിറ്റതെന്നും അസോസിയേഷൻ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 2017–18 മുതല്‍ 2022–23 വരെ വിറ്റഴിച്ച 12,008 കോടി വിലമതിക്കുന്ന ബോണ്ടുകളില്‍ 55 ശതമാനവും (6,564 കോടി) ലഭിച്ചത് ബിജെപിക്കാണ്. ഇക്കാലയളവില്‍ കോണ്‍ഗ്രസിന് 9.5 ശതമാനവും (1,135 കോടി) തൃണമൂല്‍ കോണ്‍ഗ്രസിന് 1,096 കോടിയും ലഭിച്ചു.

2022–23ല്‍ ബിജെപിക്ക് ലഭിച്ച വരുമാനത്തില്‍ 54 ശതമാനവും ഇലക്ടറല്‍ ബോണ്ടിലൂടെയായിരുന്നു എന്നും 2,120.06 കോടിയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ ലഭിച്ചതെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2018–2023 കാലഘട്ടത്തില്‍ ബിജെപിക്ക് ലഭിച്ച വരുമാനത്തില്‍ 52 ശതമാനം (5271.9751 കോടി)ഇലക്ടറല്‍ ബോണ്ടിലൂടെ ആണ്. 2022–23ല്‍ 171 കോടിയാണ് കോണ്‍ഗ്രസ് ബോണ്ടിലൂടെ നേടിയത്. ഇലക്ടറല്‍ ബോണ്ട് വിറ്റഴിച്ച 2019 ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ലോകം കണ്ടതില്‍ വച്ച് ഏറ്റവും ചെലവുണ്ടായ തെരഞ്ഞെടുപ്പെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2014ല്‍ ചെലവഴിച്ചതിന്റെ ഇരട്ടി തുക, ഏകദേശം 870കോടി ഡോളര്‍ 2019ല്‍ തെരഞ്ഞെടുപ്പിനായി ചെലവഴിച്ചു. തെരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്ന കാലം മുതല്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇതിനെക്കുറിച്ച് ആശങ്ക പങ്കുവച്ചിരുന്നു.

Eng­lish Sum­ma­ry: Elec­toral bond
You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.