കരുതൽ ഉച്ചഭക്ഷണം കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കപ്പലണ്ടി ചലഞ്ചിലൂടെ രണ്ട് അംഗപരിമിതർക്ക് ഇലക്ട്രിക് വീൽചെയർ വാങ്ങി നൽകി. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാന രണ്ട് ദിനങ്ങളിലാണ് ഈ ചലഞ്ച് സംഘടിപ്പിച്ചത്. 1,36,000 രൂപയാണ് ചലഞ്ചിലൂടെ സമാഹരിച്ചത്. ഭിന്നശേഷിക്കാരിയായ തൃക്കുന്നപ്പുഴ പള്ളിപ്പാട് മുറി മുട്ടത്ത് പറമ്പിൽ അമ്പിളി (43), അപൂർവ രോഗം ബാധിച്ച ഇരുകാലുകളും മുറിച്ചു കളയേണ്ടി വന്ന കുമാരപുരം ചിത്തിരയിൽ വിനോദ് എന്നിവർക്കാണ് വീൽചെയറുകൾ നൽകിയത്.
കരുതൽ ട്രസ്റ്റ് ചെയർമാൻ ഷാജി കെ ഡേവിഡിന്റെ നേതൃത്വത്തിൽ ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നടയിൽ വച്ച് നടന്ന ചടങ്ങിൽ ഇരുവർക്കും വീൽചെയറുകൾ കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം സുധിലാൽ തൃക്കുന്നപ്പുഴ, ചിങ്ങോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു, സോനു ജോർജ്, ഹരിപ്പാട് ശാന്തിഗിരി ആശ്രമം മഠാധിപതി മധുര നാഥ് സ്വാമി, ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രം അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ജി എസ് ബൈജു, ലല്ലു ജോൺ, അജി, പ്രസാദ്, മിനി, സുജിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.