19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 16, 2024
November 29, 2024
November 19, 2024
October 11, 2024
October 8, 2024
September 29, 2024
September 24, 2024
September 13, 2024
September 11, 2024
September 5, 2024

വൈദ്യുതി സംബന്ധമായ സേവനങ്ങള്‍ ഇനി വാതില്‍പ്പടിയില്‍

Janayugom Webdesk
തിരുവനന്തപുരം
April 10, 2022 7:16 pm

കെഎസ്ഇബി സെക്ഷൻ ഓഫീസ് സന്ദർശിക്കാതെ വൈദ്യുതിസംബന്ധമായ സേവനങ്ങള്‍ ഉപഭോക്താക്കളുടെ വാതില്‍പ്പടിയിലെത്തും. 1912 എന്ന നാലക്ക ടോൾഫ്രീ നമ്പറിലേക്ക് ഒറ്റ ഫോൺ കോള്‍ മതി. പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫേസ്/ കണക്റ്റഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതി മീറ്റർ/ ലൈൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങൾക്കായി ഒരൊറ്റ ഫോൺ കോൾ മതിയാവും.

1912 എന്ന കസ്റ്റമർകെയർ നമ്പരിലേക്കാണ് വിളിക്കേണ്ടത്. കോൾ കണക്റ്റാവുമ്പോൾ വീണ്ടും 19 ഡയൽ ചെയ്ത് കസ്റ്റമർകെയർ എക്സിക്യുട്ടീവുമായി സംസാരിച്ച് രജിസ്റ്റർ ചെയ്യാം. അപേക്ഷ അപ്പോൾത്തന്നെ കമ്പ്യൂട്ടർ സംവിധാനം വഴി അതത് സെക്ഷൻ ഓഫീസിലേക്ക് കൈമാറും. സെക്ഷൻ ഓഫീസിൽ നിന്ന് കെഎസ്ഇബി ഉദ്യോഗസ്ഥൻ ഉപഭോക്താവിനെ ഫോണിൽ ബന്ധപ്പെട്ട് വിശദാംശങ്ങൾ തിരക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ഉപഭോക്താവിന് സൗകര്യമുള്ള സമയത്ത് ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ച് വേണ്ട നടപടി സ്വീകരിക്കും.

Eng­lish Sum­ma­ry: Elec­tri­cal ser­vices are now on the doorstep

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.