25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 17, 2024
December 16, 2024
December 14, 2024
December 13, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024
November 25, 2024

സംസ്ഥാനത്തെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപത് ആക്കണം ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ഹൈക്കോടതിയിൽ

Janayugom Webdesk
കൊച്ചി
April 21, 2022 4:29 pm

സംസ്ഥാനത്തെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ പെ ന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. ഇ ലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി )ജനറൽ സെക്രട്ടറി എം പി ഗോപകുമാർ ‚ഈ വർഷം പെൻഷനാകുന്ന കെ ആർ മോഹൻദാസ് ‚തങ്കച്ചൻ പിഎക്സ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത് .സംസ്ഥാന സർക്കാരിന്റെകീ ഴിലുള്ള 106 പൊതുമേഘല സ്ഥാപനങ്ങളിൽ പെൻഷൻപ്രായം 58 ഉം 60 യുമായി നിജപ്പെടുത്തി സർക്കാർ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ട് .ഇത് കൂടാതെ സ്വയം ഭരണ സ്ഥാപനം എന്ന നിലയിൽ പെൻഷൻ പ്രായം വർദ്ധിപ്പിക്കാൻ മറ്റ് തടസങ്ങളില്ലെന്നും ഹർജിയിൽ ചൂണ്ടി കാട്ടുന്നു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ പ്രായമാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒറീസ, പശ്ചിമ ബംഗാള്‍ , അസം, മേഘാലയ, ജാര്‍ഖണ്ഡ് , ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആണ്. രാജസ്ഥാനില്‍ 62ഉം. ഈ വസ്തുത നിലനില്‍ക്കെ രാജ്യവ്യാപകമായി പെന്‍ഷന്‍ പ്രായം ഏകീകരിച്ച 60 ആക്കി നിലനിര്‍ത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. നിലവില്‍ കെ എസ് ഇ ബിയില്‍ 2013ന് ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെ പെന്‍ഷന്‍ പ്രായം 60 ആണ്. ഇതിന് മുമ്പ് സര്‍വീസില്‍ കയറിയ ആയിരകണക്കിന് ജീവനക്കാരാണ് 56-ാം വയസില്‍ പെന്‍ഷന്‍പറ്റി പിരിയേണ്ടിവരുന്നത്.
സംസ്ഥാനത്തെ ഒട്ടുമിക്ക പൊതുമേഖല സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58, 60 ആണ്. കെ എസ് ഇ ബിയില്‍ 2013ന് മുമ്പ് ജോലിയില്‍ പ്രവേശിപ്പിച്ചവരുടെ പെന്‍ഷന്‍ പ്രായം 56 ആയി തുടരുമ്പോള്‍ അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ 17,000ത്തില്‍ അധികം ജീവനക്കാരാണ് ജോലിയില്‍ നിന്ന് പിരിഞ്ഞുപോകേണ്ടി വരുന്നത്. 1946ലെ ഇന്‍ഡസ്ട്രിയില്‍ എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്‌സ് ആക്ടും 1958ല്‍ പാസാക്കിയ കേരള ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡിങ് ഓള്‍ഡേഴ്‌സ് റൂള്‍സും പ്രകാരം എല്ലാ വ്യവസായ സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആക്കി നിജപ്പെടുത്തിയിട്ടുണ്ട്. ബോര്‍ഡിനെ കമ്പനിയാക്കി മാറ്റിയപ്പോഴും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്ന് തൊഴിലാളികളെ ധരിപ്പിച്ചെങ്കിലും നാളിതുവരെ അനുകൂല നസമീപനങ്ങളുണ്ടാകാത്ത സാഹചര്യത്തിലാണ് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Eng­lish Sum­ma­ry: Elec­tric­i­ty Work­ers’ Fed­er­a­tion to raise pen­sion age to 60

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.