26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 18, 2025
April 17, 2025
April 14, 2025
April 13, 2025
April 8, 2025
April 7, 2025
April 6, 2025
March 13, 2025
March 10, 2025

ഇരട്ടക്കുട്ടികള്‍ക്കു ജന്‍മം നല്‍കി കാട്ടാന

Janayugom Webdesk
കല്‍പറ്റ
April 20, 2022 6:03 pm

പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍ക്കു ജന്‍മം നല്‍കി സഹ്യന്റെ പുത്രി. കര്‍ണാടകയിലെ ബന്ദിപ്പുര കടുവാസങ്കേതത്തിലാണ് കാട്ടാന ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. ആന ഇരട്ട പ്രസവിക്കുന്നതു അത്യപൂര്‍വമാണ്. കഴിഞ്ഞ ദിവസം ബന്ദിപ്പുര വനത്തില്‍ സവാരി പോയ സഞ്ചാരികളാണ് തള്ളയാന രണ്ടു കുഞ്ഞുങ്ങളുമായി വിഹരിക്കുന്ന കാഴ്ച കണ്ടത്. കാട്ടാന ഇരട്ട പ്രസവിച്ച സംഭവം സമീപകാലത്തൊന്നും ഇല്ലെന്നു ബന്ദിപ്പുരയിലെ വനപാലകര്‍ പറയുന്നു. കുംകിയാനകളുടെ പാപ്പാന്‍മാര്‍ ഇതു ശരിവെക്കുന്നുമുണ്ട്. ബന്ദിപ്പുര വനത്തില്‍ വിനോദ സഞ്ചാരത്തിനു നീക്കിവെച്ച ഭാഗത്ത് പഴയ സ്വീകരണ കേന്ദ്രത്തിനടുത്താണ് മക്കള്‍ക്കൊപ്പം അമ്മ മേയുന്നത്. തള്ള കുട്ടികള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ പ്രത്യക്ഷത്തില്‍ ഇല്ലെന്നും അവയെ നിരീക്ഷിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞു. തള്ളയാനയ്ക്കും കുട്ടികള്‍ക്കും സ്വൈര്യ വിഹാരത്തിനുള്ള സാഹചര്യം ഒരുക്കുമെന്ന് ബന്ദിപൂര്‍ ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ രമേഷ്‌കുമാര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Ele­phant gives birth to twin in Wayanad

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.