23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 26, 2024
September 23, 2024
August 6, 2024
June 26, 2024
May 20, 2024
January 17, 2024
January 14, 2024
December 12, 2023
December 12, 2023
July 2, 2023

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചു

Janayugom Webdesk
കൊളംബോ
May 21, 2022 5:48 pm

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്ന് ശ്രീലങ്കയിൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ പിൻവലിച്ചു. ഒരു മാസത്തിനിടെ രണ്ട് തവണയാണ് പ്രസിഡന്റ് ഗോദബയ രജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

രാജ്യത്ത് ക്രമസമാധാനനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പിൻവലിച്ചതെന്ന് പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റ് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജനങ്ങളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യാനും തടവിൽ വെക്കാനും പൊലീസിനും സുരക്ഷാസേനക്കും അധികാരം നൽകുന്ന അടിയന്തരാവസ്ഥക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. സർക്കാരിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Eng­lish summary;Emergency lift­ed in Sri Lanka

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.