25 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

July 18, 2024
December 3, 2023
September 14, 2023
January 17, 2023
November 1, 2022
September 25, 2022
September 17, 2022
September 1, 2022
August 21, 2022
August 12, 2022

സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; കശ്മീരിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

Janayugom Webdesk
ശ്രീനഗർ
January 10, 2022 9:26 am

ജമ്മുകാശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഹസന്‍പോര ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പരിശോധന നടത്തിയത്.

ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മേഖലയില്‍ നിന്നും വലിയ തോതില്‍ ആയുധശേഖരം പിടികൂടി. ഇവിടെ തെരച്ചില്‍ തുടരുകയാണ്.

eng­lish sum­ma­ry; Encounter with secu­ri­ty forces; Two ter­ror­ists killed in Kashmir

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.