10 July 2025, Thursday
KSFE Galaxy Chits Banner 2

Related news

July 10, 2025
July 7, 2025
July 5, 2025
June 19, 2025
June 14, 2025
June 11, 2025
June 10, 2025
June 9, 2025
June 4, 2025
June 1, 2025

സുപ്രീം കോടതി അധികാരത്തിലും കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റം

പരിസ്ഥിതി നിരീക്ഷണ സമിതിയെ വരുതിയിലാക്കി 
Janayugom Webdesk
ന്യൂഡല്‍ഹി
September 8, 2023 10:17 pm

വനം-പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി നിയമിച്ച നീരീക്ഷണ സമിതിയെ വരുതിയിലാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പരിസ്ഥിതി — വനം- കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ കീഴിലാകും ഇനി സമിതിയുടെ പ്രവര്‍ത്തനമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതായി ദി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് പതിറ്റാണ്ട് മുമ്പ് സുപ്രീം കോടതി രൂപീകരിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയാണ് മോഡി സര്‍ക്കാര്‍ വരുതിയിലാക്കിയത്. ഉന്നത സമിതിയെ സ്ഥിരം നിയമപരമായ ഏജന്‍സിയായി അംഗീകരിച്ച് കൊണ്ട് കഴിഞ്ഞ ദിവസം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കി. എല്ലാ തല്പരകക്ഷികളുടെയും താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഓഗസ്റ്റ് 18 ന് ഉത്തരവിറങ്ങിയത്.
പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം സുപ്രീം കോടതി 2002 ലാണ് പ്രത്യേക സമിതി രൂപീകരിച്ചത്. വനവല്‍ക്കരണ നഷ്ടപരിഹാരം, ഖനന പദ്ധതികള്‍, വനങ്ങളുടെ അറ്റാദായ മൂല്യം എന്നിവ സംബന്ധിച്ച് സമിതി പരിശോധനയും വിലയിരുത്തലും നടത്തണമെന്ന കാഴ്ചപാടിലാണ് സമിതി രൂപീകരിച്ചത്. സമിതിക്ക് മുമ്പില്‍ ലഭിച്ച ആയിരക്കണക്കിന് പരാതികളില്‍ സമിതി തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തിരുന്നു.
ചെയര്‍മാന്‍, ഒരു അമിക്കസ് ക്യൂറി, പരിസ്ഥിതി മന്ത്രാലയം പ്രതിനിധി, സര്‍ക്കാരിതര സംഘടനയില്‍ നിന്നുള്ള പ്രതിനിധി എന്നിവരായിരുന്നു അംഗങ്ങള്‍. എന്നാല്‍ സമിതിയുടെ ശക്തി തന്നെ ചോര്‍ത്തിക്കളയുന്ന വിധമാണ് മോഡി സര്‍ക്കാര്‍ പുതിയ പരിഷ്കാരം കൊണ്ട് വന്നിരിക്കുന്നത്. സമിതിയില്‍ ഇനി സര്‍ക്കാരിതര പ്രതിനിധി വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
സര്‍ക്കാര്‍ പ്രതിനിധികള്‍ മാത്രം അടങ്ങുന്ന സമിതി സര്‍ക്കാര്‍ നിര്‍ദേശം മാത്രം അനുസരിച്ച് പ്രവര്‍ത്തിക്കുന്നത് ഗുരുതര പ്രത്യാഘതം സൃഷ്ടിക്കും. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് സാധിക്കില്ല എന്നു വരുന്നത് ഭാവിയില്‍ രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പരിസ്ഥിതി സംഘടനയായ ഗോവ ആക്ഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ക്ലോഡ് അല്‍വാരെസ് അഭിപ്രായപ്പെട്ടു. അധികാര കേന്ദ്രീകരണമാണ് സര്‍ക്കാര്‍ ഇതിലുടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish summary;Encroachment of the Cen­tral Gov­ern­ment on the pow­er of the Supreme Court

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.