ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കലാരൂപങ്ങൾ കൊച്ചി മെട്രോയിൽ അവതരിപ്പിച്ചു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായും വിവിധ കലാരൂപങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത്. കഥകളി, തെയ്യം, തുള്ളൽ, മോഹിനിയാട്ടം, ദഫ്‌മുട്ട്, തിരുവാതിര, ഒപ്പന വേഷങ്ങളിൽ കലാകാരൻമാരും വിദ്യാർത്ഥികളും മെട്രോയിൽ യാത്ര ചെയ്തു. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ നിന്നും ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിലെത്തിയ കലാകാരൻമാരെ കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റ സ്വാഗതം ചെയ്തു.
ജെഎൽഎൻ സ്റ്റേഷനിൽ കലാകാരൻമാർ യാത്രക്കാർക്കായി വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു. കേരളത്തിലേതിന് സമാനമായ കലാരൂപങ്ങൾ മറ്റെവിടെയും കാണാൻ സാധിക്കില്ലെന്നും കോവിഡിനു ശേഷം കൂടുതൽ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ സാധിക്കട്ടെയെന്നും കെഎംആർഎൽ എംഡി ആശംസിച്ചു. ചാവറ ഇൻസ്റ്റിട്യൂട്ട്, ചാവറ കൾച്ചറൽ സെന്റർ എന്നിവരുമായി സഹകരിച്ചായിരുന്നു പരിപാടി. കെഎംആർഎൽ ഡയറക്ടർ സിസ്റ്റംസ് ഡി കെ സിൻഹ, ഡയറക്ടർ പ്രൊജക്റ്റ്സ് ഡോ. എം പി രാംനവാസ്, ജനറൽ മാനേജർ പബ്ലിസിറ്റി പിആർ ആന്റ് പോളിസി സി നിരീഷ്, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. തോമസ് പുതുശ്ശേരി എന്നിവർ പങ്കെടുത്തു.
English Summary: Various art forms of Kerala were presented in Kochi Metro
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.