23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 1, 2023
September 19, 2023
May 27, 2023
May 26, 2023
May 26, 2023
May 26, 2023
May 26, 2023
May 25, 2023
May 24, 2023
May 23, 2023

എന്റെ കേരളം’ മെഗാപ്രദര്‍ശന വിപണനമേള: കോഴിക്കോട് ബീച്ചില്‍ നാളെ നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും

Janayugom Webdesk
April 18, 2022 6:14 pm

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ ‘എന്റെ കേരളം’ മെഗാപ്രദര്‍ശന വിപണനമേള‑2022 നോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ നാളെ നടക്കുന്ന പ്രദര്‍ശന- വിപണന മേളയുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിക്ക് മുതലക്കുളം ബീച്ചില്‍ സാംസ്കാരിക ഘോഷയാത്ര നടക്കും. അഞ്ചിന് ബീച്ചിലെ തുറന്ന വേദിയില്‍ അനീഷ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ നാടന്‍ കലകള്‍ അരങ്ങേറും. ആറ് മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. എട്ട് മണിക്ക് നടക്കുന്ന ഗസല്‍ സന്ധ്യയില്‍ പണ്ഡിറ്റ് സുഖദോ ബാദുരി അവതരിപ്പിക്കുന്ന ഗസല്‍ എന്നിവയുണ്ടായിരിക്കും. ഏപ്രില്‍ 26 വരെ പരിപാടികള്‍ നടക്കും.

Eng­lish Sum­ma­ry: Ente Ker­alam Pro­gram at Kozhikode Beech

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.