23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

ഗാന്ധിജിയ്ക്ക് പോലും കോണ്‍ഗ്രസിനുള്ളില്‍ നിന്ന് വിചാരിച്ചത് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല; പരിഹസിച്ച് കോടിയേരി

Janayugom Webdesk
April 5, 2022 3:05 pm

മഹാത്മഗാന്ധിക്ക് പോലും കോണ്‍ഗ്രസിനകത്ത് നിന്ന് കൊണ്ട് വിചാരിച്ചത് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു പി എ സര്‍ക്കാരില്‍ ഒരുമിച്ചുണ്ടായവരായിരുന്നു എന്ന ധാരണ പോലും ഇല്ലാതെയാണ് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണിക്കപ്പെട്ട നേതാക്കന്മാര്‍ക്ക് കോണ്‍ഗ്രസ് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

സിപിഐഎം വിരുദ്ധ നിലപാട് സ്വീകരിച്ച് ബി ജെ പിയെ തൃപ്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെത്തിയാല്‍ സ്വാഗതം ചെയ്യുമെന്നും കെ വി തോമസ് വന്നാല്‍ ‘സുസ്വാഗതം’ ചെയ്യുമെന്നും കോടിയേരി പറഞ്ഞു. ഐഎന്‍ടിയുസി, കോണ്‍ഗ്രസ് തര്‍ക്കത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസില്‍ അഞ്ച് ആളുകള്‍ കൂടിയാല്‍ ആറ് ഗ്രൂപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു കാര്യത്തിലും കൃത്യമായ അഭിപ്രായമില്ലാത്തതും വ്യക്തമായ നേതൃത്വമില്ലാത്തതുമാണ് കോണ്‍ഗ്രസിന്റെ അപചയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെ ഐ എന്‍ ടി യു സിയുടെ നേതാവാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.എന്നാല്‍ വി ഡി സതീശന്‍ പറയുന്നത് ഐഎന്‍ടിയുസിക്ക് കോണ്‍ഗ്രസുമായി ബന്ധമില്ല എന്നാണ്. പിന്നെ അദ്ദേഹം എന്തിനാണ് ഐഎന്‍ടിയുസി യില്‍ പ്രവര്‍ത്തിക്കുന്നത് എന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

സുധാകരന്‍ ഒന്ന് പറയുന്നു, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്‍ വേറൊന്ന് പറയുന്നു, വി ഡി സതീശന്‍ മറ്റൊന്ന് പറയുന്നു. നാല് പേര്‍ അഭിപ്രായം പറഞ്ഞപ്പോള്‍ അഞ്ച് അഭിപ്രായമായെന്നും കോടിയേരി പരിഹസിച്ചു.

Eng­lish Summary:Even Gand­hi­ji could not do what he thought from with­in the Con­gress; Kodiy­eri scoffed

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.