26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 23, 2024
July 22, 2024
July 22, 2024
July 21, 2024
July 21, 2024
July 21, 2024
July 20, 2024
July 20, 2024
July 20, 2024

വീഴ്ച കേന്ദ്രത്തിന്റേതെന്ന് തെളിഞ്ഞിട്ടും പഴി സംസ്ഥാനത്തിന്

Janayugom Webdesk
തിരുവനന്തപുരം
March 30, 2024 11:00 am

സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട നിഷേധാത്മക നിലപാടുകള്‍ക്ക് പിന്നാലെ തെറ്റായ ആരോപണങ്ങളുന്നയിച്ച കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ വാദങ്ങള്‍ തിരിച്ചടിക്കുന്നു. ധനകാര്യകെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തെ എന്‍ഡിഎ തെരഞ്ഞെടുപ്പ് യോഗത്തില്‍ കേന്ദ്ര ധനമന്ത്രി പ്രസംഗിച്ചത്. അര്‍ഹമായ കടമെടുപ്പ് പരിധി കടന്നും കടം വാങ്ങാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചു. എന്നാല്‍ കടമെടുക്കാനുള്ള കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് സുപ്രീം കോടതി വരെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനം പറയുന്നതിൽ കഴമ്പുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. നെല്ല് സംഭരണ പദ്ധതി പ്രകാരമുള്ള താങ്ങുവിലയിനത്തിൽ കുടിശിക ഒന്നും നല്‍കാനില്ലെന്ന് നേരത്തെ കേന്ദ്ര ധനമന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച 852.29 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതോടെ ഈ വാദവും പൊളിഞ്ഞു. ഇനിയും 756.25 കോടി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാൻ ബാക്കിയാണെന്ന വസ്തുത വെളിപ്പെടുകയും ചെയ്തു. 

അർഹമായ നികുതിവിഹിതവും കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതവും വെട്ടിക്കുറച്ചതിന് പിന്നാലെ ബ്രാന്‍ഡിങിന്റെ പേര് പറഞ്ഞ് ലൈഫ് അടക്കമുള്ള പദ്ധതികൾക്ക് തുരങ്കം വയ്ക്കാനും കേന്ദ്രം ശ്രമിച്ചിരുന്നു. രണ്ട് വർഷമായി 21,000 കോടി രൂപയിലധികം കേന്ദ്രം നിഷേധിച്ചിട്ടും 30,000 കോടിയോളം രൂപയുടെ തനത് വരുമാന വർധനവിലൂടെയാണ് പ്രവർത്തനങ്ങളെല്ലാം സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷനും പൊതു ചികിത്സാ സൗകര്യങ്ങൾക്കും ഉൾപ്പടെ ഒരു കുറവും വരുത്താതിരിക്കാൻ സാധിച്ചു. കെഎസ്ഇബിയുടെ നഷ്ടം നികത്താൻ 750 കോടി, കെഎസ്ആർടിസി, കെടിഡിഎഫ്‌സി, കേരള ബാങ്ക് എന്നീ മൂന്ന് സ്ഥാപനങ്ങളെ സഹായിക്കാന്‍ 412.5 കോടി രൂപയും നൽകി. സ്കോളർഷിപ്പുകളുടെ കുടിശികകളെല്ലാം തീർക്കാന്‍ 454.15 കോടി രൂപ നൽകി. സപ്ലൈകോയ്ക്കും 550 കോടി നൽകി. വലിയ തോതിലുള്ള ബാധ്യതകള്‍ക്കിടയിലും എല്ലാ മേഖലകളുടെയും ആവശ്യങ്ങളെല്ലാം നിറവേറ്റാൻ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമ്പോഴാണ് സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്ന നിലപാടുമായി കേന്ദ്രധനമന്ത്രി എത്തിയത്. വസ്തുതകള്‍ ഇതായിരിക്കെയാണ് തികച്ചും കേന്ദ്ര സര്‍ക്കാരിനെ വെള്ളപൂശി അടിസ്ഥാന രഹിത ആരോപണങ്ങള്‍ കേന്ദ്രധനമന്ത്രി ഉന്നയിച്ചത്. 

Eng­lish Summary:Even though it is clear that the fault lies with the cen­ter, the blame lies with the state
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.