ലുധിയാനയിലെ കോടതി സമുച്ചയത്തിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നിരോധിത ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ നേതാവ് അറസ്റ്റിൽ. ജസ്വിന്ദർ സിംഗ് മുൾട്ടാനിയെ ജർമനിയിലെ എർഫർട്ടിൽ നിന്നും തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ ഇന്ത്യ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് സൂചന.
ഇന്ത്യയിൽ വലിയൊരു ആക്രമണത്തിന് പദ്ധതിയിടുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജർമൻ പോലീസ് മുൾട്ടാനിയെ പിടികൂടിയതെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാനിലും, ജർമനിയിലും താമസിച്ചുവരുന്ന നിരോധിത സിഖ് സംഘടനകളുടെ നേതാക്കളുടെ പങ്കിനെക്കുറിച്ച് അന്വേഷണ സമയത്ത് പൊലീസ് ഉദ്യോഗസ്ഥൻ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജർമനിയിൽ വെച്ച് മുൾട്ടാനിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
english summary; Explosion in Ludhiana; Arrest of the leader of a banned terrorist organization
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.