18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 15, 2025
March 13, 2025
February 23, 2025
February 18, 2025
February 16, 2025
February 8, 2025
January 19, 2025
January 13, 2025
January 13, 2025
January 13, 2025

ഹിമാചൽപ്രദേശിൽ ഫാക്ടറിക്ക് തീപിടിച്ചു: ഒരു മരണം, 31 പേർക്ക് പരിക്ക്

Janayugom Webdesk
സിംല
February 3, 2024 6:35 pm

ഹിമാചൽപ്രദേശിലെ സോളനിൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 31 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സൗന്ദര്യവർധകവസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിൽ തീപിടിച്ചത്. സംഭവ സമയത്ത് 50ഓളം പേരാണ് ഫാക്ടറിയിലുണ്ടായിരുന്നത്. 13 പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. പെട്ടെന്ന് തീപിടിക്കുന്ന ധാരാളം വസ്തുക്കൾ ഫാക്ടറിയിലുണ്ടായിരുന്നതിനാൽ ഇതുവരെയും തീ അണയ്ക്കാൻ സാധിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. 

Eng­lish Summary:Factory fire in Himachal Pradesh: one dead, 31 injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.