27 July 2024, Saturday
KSFE Galaxy Chits Banner 2

ഫഹദ് ഫാസില്‍ നായകനായ സര്‍വൈവല്‍ ത്രില്ലര്‍ മലയന്‍കുഞ്ഞ് ഓഗസ്റ്റ് 11 മുതല്‍ പ്രൈം വീഡിയോയില്‍

Janayugom Webdesk
കൊച്ചി
August 9, 2022 5:55 pm

ഫഹദ് ഫാസില്‍ നായകനായ സര്‍വൈവല്‍ ത്രില്ലര്‍ മലയന്‍കുഞ്ഞിന്റെ എക്സ്‌ക്ലൂസീവ് പ്രീമിയര്‍ പ്രൈം വീഡിയോ പ്രഖ്യാപിച്ചു. സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസിലിനൊപ്പം രജിഷ വിജയന്‍, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഓഗസ്റ്റ് 11 മുതല്‍ പ്രൈം വിഡിയോയില്‍ എക്‌സ്‌ക്ലൂസീവ് സ്ട്രീമീംഗ് ആരംഭിക്കും. ഉരുള്‍പൊട്ടലില്‍ കുടുങ്ങിപ്പോകുന്ന ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ വൈകാരികമായ കഥയാണ് മലയന്‍കുഞ്ഞ്. മഹേഷ് നാരായണന്‍ എഴുതിയ ഈ ചിത്രത്തിലൂടെ ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം എ.ആര്‍. റഹ്‌മാന്‍ മോളിവുഡിലേക്ക് തിരിച്ചെത്തുന്നു എന്ന സവിശേഷതയുമുണ്ട്. അമ്മയോടൊപ്പം ശാന്തമായ ജീവിതം നയിക്കുന്ന ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യനായ അനിലിന്റെ (ഫഹദ്) യാത്രയാണ് മലയന്‍കുഞ്ഞ് എന്ന ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
അയാളുടെ അയല്‍വാസിയുടെ നവജാത ശിശു തന്റെ ഭൂതകാലത്തിലെ അനഭിലഷണീയമായ ഓര്‍മ്മകള്‍ ഉണര്‍ത്തുമ്പോള്‍ അവന്റെ ദിനചര്യകള്‍ താറുമാറാകുന്നു. നിരവധി ഭാവങ്ങളുള്ള ഒരു വ്യക്തി ആണ് അനില്‍, കുഞ്ഞുമായുള്ള അനിലിന്റെ ബന്ധവും ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അതിജീവിക്കാനുള്ള അവന്റെ തീവ്രമായ പോരാട്ടവുമാണ് ആഖ്യാനത്തിന്റെ കാതല്‍. വിക്രമിന്റെ വന്‍ വിജയത്തിന് ശേഷം ഫഹദിന്റെ ആദ്യ റിലീസാണ് മലയന്‍കുഞ്ഞ്. തറനിരപ്പില്‍ നിന്ന് 40 അടി താഴ്ചയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയില്‍ ഒരു സാധാരണ അതിജീവന കഥയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്ന അതിയാഥാര്‍ത്ഥ്യമായ സീക്വന്‍സുകളാണുള്ളത്.

Eng­lish Sum­ma­ry: Fahadh Faasil Star­rer Sur­vival Thriller Malayankun­ju On Prime Video From August 11

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.