ബ്രസീലിലെ പ്രശസ്ത ഗായികയും ഗ്രാമി പുരസ്കാര ജേതാവുമായ മരിലിയ മെൻഡോങ്ക വിമാന അപകടത്തിൽ മരിച്ചു. 26 വയസ്സായിരുന്നു. അപകടത്തിൽ മരിലിയയുടെ അമ്മാവനും പ്രൊഡ്യൂസറും രണ്ട് പൈലറ്റുമാരും മരിച്ചു. മരിലിയ സഞ്ചരിച്ച ചെറുവിമാനം മിനാസ് ഗെറൈസിലാണ് തകർന്നുവീണത്. അപകടകാരണം അറിവായിട്ടില്ല. വെള്ളച്ചാട്ടത്തിനു സമീപം പാറക്കെട്ടിലാണ് വിമാനം തകർന്നു വീണത്. അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കാരറ്റിംഗ നഗരത്തിനടുത്തുള്ള ഗ്രാമപ്രദേശത്തായിരുന്നു അപകടം. ഇവിടെ വെള്ളിയാഴ്ച മരിലിയയുടെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നു. ബ്രസീലിനു പുറത്തും വലിയ ആരാധക വൃന്ദമുള്ള യുവ ഗായികയായിരുന്നു മരിലിയ. ക്യൂൻ ഓഫ് സഫറിങ് എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. ഇവരുടെ പാട്ടുകളിൽ ഭൂരിഭാഗവും തകർന്ന സ്നേഹബന്ധങ്ങളെക്കുറിച്ചുള്ളതാണ്. 2019 ൽ മരിലിയക്ക് ഗ്രാമി പുരസ്കാരം ലഭിച്ചു. യൂട്യൂബിൽ 22 ദശലക്ഷം ഫോളോവേഴ്സുള്ള ഗായികയാണ് മരിലിയ.
ENGLISH SUMMARY: Famous singer Marilia Mendoza dies in plane crash
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.