23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 3, 2024
October 1, 2024
July 18, 2024
June 9, 2024
May 19, 2024
January 12, 2024
December 27, 2023
December 24, 2023
December 11, 2023
December 7, 2023

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് ഉത്തരവാദി താനാണെന്ന് കണ്ടെത്തിയാൽ തൂക്കിലേറ്റാം; ഫാറൂഖ് അബ്ദുള്ള

Janayugom Webdesk
ശ്രീനഗര്‍
March 22, 2022 12:42 pm

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് ഉത്തരവാദി താനാണെന്ന് കണ്ടെത്തിയാൽ തൂക്കിലേറ്റാമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. കശ്മീർ ഫയൽസ് എന്ന സിനിമയുടെ റിലീസിന് പിന്നാലെ 1990ലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനം വീണ്ടും രാഷ്ട്രീയ ചർച്ചാ കേന്ദ്രമായതോടെയാണ് ഫാറൂഖ് അബ്ദുള്ള രംഗത്തെത്തിയിരിക്കുന്നത്.

“നിങ്ങൾ സത്യസന്ധരായ ഒരു ജഡ്ജിയെയോ കമ്മിറ്റിയെയോ നിയമിക്കുമ്പോൾ സത്യം പുറത്തുവരും. ആരാണ് ഉത്തരവാദിയെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഫാറൂഖ് അബ്ദുള്ള ഉത്തരവാദിയാണെങ്കിൽ, താൻ രാജ്യത്തെവിടെയും തൂക്കിലേറാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

1990 കളിൽ കശ്മീരിലെ സിഖുകാർക്കും മുസ്ലീങ്ങൾക്കും എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാൻ സത്യാന്വേഷണ കമ്മിഷനെ നിയമിക്കണമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം ഒരു പ്രചരണ സിനിമയാണ്. 1990ല്‍ സംസ്ഥാനത്തെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒരുപോലെ ബാധിച്ച ഒരു ദുരന്തമാണ് ചിത്രത്തിലൂടെ സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

eng­lish sum­ma­ry; Farooq Abdul­lah: Hang me if I’m found respon­si­ble for Kash­miri Pan­dit exodus

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.