March 22, 2023 Wednesday

Related news

March 20, 2023
March 20, 2023
March 18, 2023
March 17, 2023
March 17, 2023
March 15, 2023
March 15, 2023
March 15, 2023
March 14, 2023
March 14, 2023

പരാജയഭീതി; കര്‍ണാടകത്തില്‍ ബിജെപി വൊക്കലിഗ നേതാക്കള്‍ക്ക് പിന്നാലെ

Janayugom Webdesk
ന്യൂഡല്‍ഹി
January 2, 2023 3:03 pm

ഈ വർഷം അവസാന നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ പഴയ മൈസൂരു മേഖലയിൽ നിന്ന് വൊക്കലിഗ നേതാക്കളെ കാണുവാനുള്ള പരിശ്രമത്തിലാണ് ബിജെപി

സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണവിരുദ്ധ തരംഗത്തില്‍ നിന്നും എങ്ങനെയും കരകയറാനുള്ള ശ്രമത്തിലാണ് ബിജെപി.അതിനായി പതിനെട്ട് അടവും പയറ്റുകയാണ്.തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അതിനുള്ള ശ്രമങ്ങള്‍ തുടങ്ങികഴിഞ്ഞുകുറച്ചുകാലമായി ബൂത്ത് തല പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പാര്‍ട്ടി കൂടുതല്‍ സീറ്റുകൾ നേടുമെന്ന് ബിജെപിയുടെ കർണാടക ചുമതലയുള്ള അരുൺ സിംഗ് പറഞ്ഞു.

കർണാടക സർക്കാരിൽ ഏഴ് വൊക്കലിഗ മന്ത്രിമാരാണുള്ളത്. കേന്ദ്രത്തിലും സമുദായത്തിന് പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. ബിജെപിയിൽ എല്ലാ സമുദായങ്ങൾക്കും ഇടമുണ്ട്അദ്ദേഹം പറയുന്നു പഴയ മൈസൂരു മേഖലയ്ക്കായി പാർട്ടി ദ്വിമുഖ തന്ത്രത്തിലാണ് പ്രവർത്തിക്കുന്നതെന്ന് മറ്റൊരു ജനറല്‍ സെക്രട്ടറിയായ സി ടി രവി അഭിപ്രായപ്പെട്ടുഞങ്ങൾതാഴെ തട്ടില്‍ പ്രവര്‍ത്തകരെ സജ്ജമാക്കി. സമാന ചിന്താഗതിക്കാരായ വൊക്കലിഗ നേതാക്കളെ പഞ്ചായത്ത് മുതൽ പാർലമെന്റ് തരം വരെയുള്ള മേഖലകളില്‍ സ്ഥാനാര്‍ത്ഥികളാക്കുമെന്നും അദ്ദേഹം പറഞ്ഞു

സാംസ്‌കാരിക ദേശീയതയിലും വികസന രാഷ്ട്രീയത്തിലുംവിശ്വസിക്കുന്ന ബിജെപിയെ ഒരു കമ്മ്യൂണിറ്റി-നിർദ്ദിഷ്ട പാർട്ടിയായി കാണേണ്ടതില്ലെന്ന് സിംഗും രവിയും പറഞ്ഞു വൊക്കലിഗ ആധിപത്യമുള്ള ഓൾഡ് മൈസൂരു മേഖലയിൽ താരതമ്യേന ദുർബലമായ ശക്തിയായാണ് ബിജെപി പരമ്പരാഗതമായി കാണുന്നത്. ഈ മേഖലയിൽ 59 നിയമസഭാ സീറ്റുകളാണുള്ളത്, 2018‑ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒമ്പത് സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷാ ശനിയാഴ്ച പഴയ മൈസൂരു മേഖലയിലെ മാണ്ഡ്യയിൽ ഒരു വലിയ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നുകർണാടകയിലെ ജനസംഖ്യയുടെ 15 ശതമാനമെങ്കിലും വൊക്കലിഗകൾ ഉൾക്കൊള്ളുന്നു, ലിംഗായത്തുകൾക്ക് ശേഷം സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള രണ്ടാമത്തെ വോട്ട് ബാങ്കായി അവർ കണക്കാക്കപ്പെടുന്നു.മാണ്ഡ്യ, മൈസൂരു, ഹാസൻ, തുംകുരു, ചാമരാജനഗർ, ബെംഗളൂരു റൂറൽ, കോലാർ, ചിക്കബല്ലാപ്പൂർ തുടങ്ങിയ ജില്ലകൾ ഉൾപ്പെടുന്നതാണ് ഈ പ്രദേശം.

Eng­lish Summary:
fear of fail­ure; BJP after Vokkali­ga lead­ers in Karnataka

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.