26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 23, 2024
July 22, 2024
July 22, 2024
July 21, 2024
July 21, 2024
July 21, 2024
July 20, 2024
July 20, 2024
July 20, 2024

തീ പിടിച്ചെന്ന ഭീതി പടര്‍ന്നു; ജനശതാബ്ദി ചെയിന്‍ വലിച്ചുനിര്‍ത്തി യാത്രക്കാര്‍

Janayugom Webdesk
കൊഴിക്കോട്
January 30, 2024 7:20 pm

ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനിന് തീ പിടിച്ചെന്ന ഭീതിയില്‍ യാത്രക്കാര്‍ ചെയിന്‍ വലിച്ചു നിര്‍ത്തിച്ചു. കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് 1.45‑ന് പുറപ്പെട്ട കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി (12075) എക്‌സ്പ്രസാണ് യാത്രക്കാര്‍ നിര്‍ത്തിച്ചത്. ഷൊര്‍ണൂരിന് മുമ്പുള്ള സ്റ്റേഷനായ കാരക്കാട് പിന്നിട്ടപ്പോഴായിരുന്നു സംഭവം. കാരക്കാടിനും ഷൊര്‍ണൂരിനുമിടയില്‍ റെയില്‍വേ ട്രാക്കില്‍ പണി നടക്കുകയായിരുന്നു. ഇതിനിടയില്‍ ഭൂരിഭാഗം കോച്ചുകളിലേക്കും രണ്ട് ഭാഗങ്ങളില്‍ നിന്നും പൊടി അടിച്ചു കയറി. കാഴ്ച മറക്കുന്ന രീതിയില്‍ കോച്ചിലേക്ക് പൊടി കയറിയതോടെ പുകയാണെന്ന് തെറ്റിദ്ധരിച്ച് പരിഭ്രാന്തരായ യാത്രക്കാരാണ് ചെയിന്‍ വലിച്ചത്. ട്രെയിന്‍ ജീവനക്കാര്‍ എത്തി പ്രശ്‌നം പരിഹരിച്ചതോടെ യാത്ര പുനഃരാരംഭിക്കുകയായിരുന്നു. 

Eng­lish Summary:Fears of a fire spread; Pas­sen­gers pulling Janashtab­di chain
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.