23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 26, 2024
September 23, 2024
August 6, 2024
May 20, 2024
January 17, 2024
January 14, 2024
December 12, 2023
July 2, 2023
June 20, 2023
April 7, 2023

സാമ്പത്തിക പ്രതിസന്ധി; ശ്രീലങ്കയിൽ ഇന്ധനം വിതരണം റേഷൻ സംവിധാനത്തില്‍

Janayugom Webdesk
കൊളംബോ
April 17, 2022 6:12 pm

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ധന വിതരണത്തിന് റേഷൻ സംവിധാനം നടപ്പാക്കി ശ്രീലങ്ക. സിലോൺ പെട്രോളിയം കോർപറേഷൻ (സിപിസി) നിർദേശം അനുസരിച്ച് ഇരുചക്ര വാഹനങ്ങൾക്ക് ഒരു പ്രാവശ്യം 1000 രൂപയുടെ ഇന്ധനം മാത്രമാണ് വാങ്ങാനാകുക.

മൂന്ന് ചക്രമുള്ളവയ്ക്ക് 1500, ജീപ്പ്, കാർ, വാൻ തുടങ്ങിയവയ്ക്ക് 5,000 എന്നിങ്ങനെയാണ് സംവിധാനം. ബസ്, ലോറി തുടങ്ങിയവയെ റേഷൻ സംവിധാനത്തില്‍ നിന്ന് ഒഴിവാക്കി. ഇന്ധനം വാങ്ങാൻ വലിയ ആൾക്കൂട്ടമായിരുന്നു പമ്പുകൾക്ക് മുമ്പിൽ ഉണ്ടായിരുന്നത്.

പാചകവാതകം ഇന്ത്യയിൽനിന്ന് എത്തിക്കാനുള്ള ശ്രമം ശ്രീലങ്ക ആരംഭിച്ചിട്ടുണ്ട്. അതേസമയം, സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഗ്യാസ് മാഫിയ അഴിമതി നടത്തുന്നുവെന്ന് ആരോപിച്ച് സർക്കാരിന്റെ കമ്പനിയായ ലിട്രോ ഗ്യാസ് മേധാവി രാജിവച്ചു.

Eng­lish summary;Financial cri­sis; Fuel sup­ply in Sri Lan­ka under ration system

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.