19 April 2024, Friday

Related news

April 13, 2024
April 8, 2024
April 7, 2024
April 1, 2024
March 27, 2024
March 25, 2024
March 25, 2024
March 14, 2024
March 11, 2024
March 3, 2024

ഹൈറേഞ്ചിലെ ആദ്യ പൊലീസിന്റെ കൗണ്‍സിലിങ് സെന്റര്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തനം ആരംഭിച്ചു

Janayugom Webdesk
നെടുങ്കണ്ടം
September 16, 2022 8:57 pm

ജില്ലാ പൊലീസ്  ഫാമിലി കൗണ്‍സിലിങ് സെന്ററിന്റെ പ്രവര്‍ത്തനം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ആരംഭം കുറിച്ചു. ഹൈറേഞ്ചിലെ ആദ്യ പൊലീസിന്റെ കൗണ്‍സിലിംഗ് സെന്ററിന്റെ ഉദ്ഘാടനം കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്‍ ഉദ്ഘാടനം ചെയ്തു.  നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്റെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ഉണ്ടാകുന്ന കുടുംബ പ്രശ്നങ്ങളും കുട്ടികളുടെ മയക്കുമരുന്ന് ഉപയോഗവും അതിലൂടെ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങളും ഈ സെന്ററില്‍ വെച്ച് കൗണ്‍സിലിംഗ് നല്‍കും.

ഇതിനായി ലക്ഷമി നമ്പൂതിരി, സിസ്റ്റര്‍ ക്ലാരന്‍, ആറ്റ്‌ലി എന്നി കൗണ്‍സിലേഴ്സിന്റെ മേല്‍നോട്ടത്തില്‍ കൗണ്‍സിലിംഗ് നടക്കും. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും കൗണ്‍സിലിംഗ് നടത്തുവാനുള്ള ക്രമീകരണങ്ങളാണ് നടത്തും.  പരിപാടിയില്‍   ജനമൈത്രി പൊലീസ്, ഗിവിങ് ഗ്രൂപ്പ് കേരളാ എന്നിവരുടെ നേത്യത്വത്തില്‍ 35 അംഗങ്ങള്‍ക്ക് ചികിത്സാ ധനസഹായമായി രണ്ട് ലക്ഷം രൂപ നല്‍കി. പരിപാടിയില്‍ നെടുങ്കണ്ടം സിഐ ബി എസ് ബിനു മനോജ്, അബ്ദുള്‍ കനി, അഡ്വ. ഷെമിര്‍ കുന്നമംഗലം, നെടുങ്കണ്ടം എസ്ഐ ജി അജയകുമാര്‍, ഷാനു എം വാഹിദ് തുടങ്ങിയവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry: first police coun­cil­ing cen­ter in Highrange
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.