22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
October 29, 2024
October 6, 2024
October 1, 2024
September 27, 2024
September 6, 2024
August 3, 2024
July 22, 2024
June 19, 2024
March 18, 2024

ആദിവാസികള്‍ക്ക് അഞ്ച് കിലോ ആട്ട: മന്ത്രി ജി ആര്‍ അനില്‍

Janayugom Webdesk
പാലക്കാട്
January 7, 2022 10:35 pm

സംസ്ഥാനത്തെ ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്ന ആട്ടയുടെ അളവ് അഞ്ച് കിലോയാക്കി ഉടന്‍ ഉയര്‍ത്തുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ആദിവാസി സമൂഹങ്ങള്‍ക്ക് റേഷന്‍ ഉല്പന്നങ്ങള്‍ അവരുടെ വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കുന്ന പദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നും ഗോതമ്പ് പൊടിക്കുന്നതിന് അസൗകര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. 

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാതലത്തില്‍ വിജിലന്‍സ് കമ്മിറ്റികള്‍ ചേര്‍ന്നപ്പോള്‍ ലഭിച്ച പരാതികള്‍ നിരവധിയാണ്. കാലതാമസം ഇല്ലാതെ അവ പരിഹരിക്കുന്നതിനും റേഷന്‍ കടകളുടെ സുതാര്യത ഉറപ്പാക്കാനും താലൂക്ക്-ജില്ലാ-സംസ്ഥാന അടിസ്ഥാനത്തില്‍ വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY:Five kg atta for trib­als: Min­is­ter GR Anil
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.