22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 4, 2024
October 4, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023
June 28, 2023
June 10, 2023
June 8, 2023

യുപിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി

Janayugom Webdesk
പ്രയാഗ്‌രാജ്
April 23, 2022 9:20 pm

രണ്ടു വയസുള്ള കുഞ്ഞുള്‍പ്പടെ ഒരു കുടുംബത്തിലെ അഞ്ച് പേരെ അക്രമികള്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. പ്രയാഗ്‌രാജിലെ ഖേവ്‌രാജ്പുരിലാണ് സംഭവം. രാജ്‌കമാര്‍ യാദവ്(55), ഭാര്യ കുസുമം(50), മകള്‍ മനീഷ(25), മരുമകള്‍ സവിത(30), സവിതയുടെ രണ്ട് വയസ് പ്രായമുള്ള മകള്‍ സാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്.

രാജ്‌കുമാറിന്റെ മകന്‍ സുനില്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് അക്രമം നടന്നത്. കൊലപാതകത്തിന് ശേഷം അക്രമികള്‍ വീടിന് തീയിട്ടു. പുലര്‍ച്ചെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട വഴിയാത്രക്കാരന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മനീഷയുടേയും സവിതയുടേയും വസ്ത്രങ്ങള്‍ അലങ്കോലമായ നിലയിലാണ് കണ്ടെത്തിയത്.

കൊലപാതകത്തിന് മുമ്പ് ഇരുവരെയും അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്‌തതായി ബന്ധുക്കള്‍ ആരോപിക്കുന്നു. അന്വേഷണം ആരംഭിച്ചതായി മുതിർന്ന പൊലീസ് ഓഫീസർ അജയ് കുമാർ പറഞ്ഞു.

Eng­lish summary;Five mem­bers of a fam­i­ly were hacked to death in UP

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.