കോട്ടയത്ത് കൗമാരക്കാരനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്പില് കൊണ്ടിട്ട സംഭവത്തില്‍ അഞ്ച് പേര് കൂടി അറസ്റ്റില്‍. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായത്. ഷാനിനെ കൊലപ്പെടുത്താന്‍ തന്നെയാണ് ഇവര്‍ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയതെന്നും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു.
അതേസമയം, മരണകാരണം തലച്ചോറിലെ രക്തസ്രാവമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പട്ടിക പോലെയുള്ള വസ്തു ഉപയോഗിച്ച് തലയ്ക്ക് അടിച്ചതായും ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ നിരവധി പാടുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇന്നു പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ജോമോൻ ഇന്നലെ രാത്രിയോടെയാണ് ഷാനിനെ വീട്ടിൽ നിന്നും വിളിച്ചിറക്കിയത്. രാത്രി ഒന്നായിട്ടും മകൻ വീട്ടിലെത്താഞ്ഞതിനാൽ ഷാൻ ബാബുവിന്റെ അമ്മ രാത്രിതന്നെ പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തി.
എന്നാൽ പുലർച്ചയോടെ ഷാന്റെ മൃതദേഹവുമായി ജോമോൻ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഷാൻ ബാബുവിന്റെ മൃതദേഹം ചുമലിലേറ്റി വന്ന ജോമോൻ, ഞാനൊരാളെ തീർത്തു എന്ന് അട്ടഹസിച്ചു. സ്റ്റേഷനിൽ അതിക്രമം കാട്ടി. ലഹരിയുടെ സ്വാധീനത്തിലായിരുന്നു ഇയാൾ. ജോമോനെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം, ഷാൻ ബാബുവിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു.
english summary;five more arrest reported in Kottayam murder case
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.