March 25, 2023 Saturday

Related news

March 19, 2023
March 17, 2023
March 16, 2023
February 22, 2023
February 21, 2023
February 16, 2023
February 13, 2023
February 8, 2023
February 8, 2023
February 7, 2023

അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
December 23, 2022 6:08 pm

ഡല്‍ഹിയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി ഉപേക്ഷിച്ച നിലയില്‍. ഭല്‍സ്വ ഡയറിയിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബുധനാഴ്ചയാണ് സംഭവം. കുട്ടിയെ പ്രതി എടുത്തുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

രാത്രി വൈകിയ ശേഷവും കുട്ടി വീട്ടില്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. അടുത്ത ദിവസം രാവിലെ ഏഴ് മണിയോടെയാണ് പ്രദേശത്തുള്ള ഒരു പാര്‍ക്കില്‍ നിന്ന് കുട്ടിയെ കണ്ടുകിട്ടിയത്. കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം കുട്ടി ബലാത്സംഗത്തിനിരയായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പ്രതിയെ വൈകാതെ കണ്ടെത്തുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ദേവേഷ് കുമാര്‍ അറിയിച്ചു. സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Eng­lish Sum­ma­ry: five-year-old girl was kid­napped and raped
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.