തൃശൂർ തേക്കിൻകാട് മൈതാനത്തെ ആവേശത്തിലാഴ്ത്തി നാടൻപാട്ടിന്റെ കൂട്ടുകാരി ചാലക്കുടി പ്രസീതയുടെ നാടൻപാട്ട് മേള. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന കലാവിരുന്നാണ് പൂരനഗരിക്ക് കൂടുതൽ ഉണർവേകിയത്.
തൃശൂർ പതി ഫോക് അക്കാദമിയുടെ ആട്ടക്കളം ഗോത്രകലാമേളയുടെ നേതൃത്വത്തിലാണ് നാടൻപാട്ട് മേള അരങ്ങേറിയത്. മധ്യകേരളത്തിലെ കലാരൂപങ്ങളെ കോർത്തിണക്കിയുള്ള അവതരണം കാണികളെ ആവേശത്തിലാഴ്ത്തി. തനി നാടൻ ശീലിൽ മെനഞ്ഞെടുത്ത പാട്ടുകളുമായി 18 പേരടങ്ങുന്ന സംഘമാണ് വേദിയിലെത്തിയത്.
English Summary: folk songs in ente keralam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.