25 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 1, 2024
August 15, 2024
July 19, 2024
January 10, 2024
December 16, 2023
September 18, 2023
September 8, 2023
September 6, 2023
August 22, 2023
August 12, 2023

ഭക്ഷ്യ വിഷബാധ: ഫോക്സ്‌കോണിനെതിരെ നടപടിയെടുത്ത് ആപ്പിള്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 29, 2021 9:19 pm

ചെന്നൈയിലെ ഐഫോൺ നിർമ്മാണ ഫാക്ടറിയായ ഫോക്സ്‌കോൺ ഇന്ത്യയ്ക്കെതിരെ നടപടിയെടുത്ത് ആപ്പിള്‍. പ്രൊബേഷന്‍ ഏര്‍പ്പെടുത്തിയതോടെ ഐഫോണ്‍ നിര്‍മ്മാണ ഫാക്ടറി വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നത് വൈകിയേക്കും.

ശ്രീപെരുമ്പുത്തൂരിലെ ഫോക്സ്കോൺ ഫാക്ടറിയില്‍ ഉണ്ടായ ഭക്ഷ്യവിഷബാധയിൽ 150 ലേറെ തൊഴിലാളികൾ ആശുപത്രിയിലായിരുന്നു. ഇതിന് പിന്നാലെ ശക്തമായ പ്രതിഷേധം കമ്പനിക്കെതിരെ ഉടലെടുത്തു.

ജീവനക്കാർക്കായി ഉപയോഗിക്കുന്ന ചില ഡോർമിറ്ററി താമസസൗകര്യങ്ങളും ഡൈനിംഗ് റൂമുകളും ആവശ്യകതകൾ നിറവേറ്റുന്നില്ലെന്ന് കണ്ടെത്തിയതായി ആപ്പിൾ പ്രസ്താവനയിൽ പറഞ്ഞു. ഭക്ഷ്യ സുരക്ഷ, താമസസൗകര്യം എന്നിവ ഉറപ്പാക്കാൻ സ്വതന്ത്ര ഓഡിറ്റ‍ർമാരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വീണ്ടും തുറന്ന് പ്രവ‍ർത്തിക്കുന്നതിന് മുമ്പ് കമ്പനിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും തുട‍ർച്ചയായി നിരീക്ഷിക്കുമെന്നും ആപ്പിള്‍ അറിയിച്ചു.

17,000 ഓളം പേ‍ർ ജോലി ചെയ്യുന്ന കമ്പനിയിൽ കൂടുതൽ ജീവനക്കാരും സ്ത്രീകളാണ്. 17 ഹോസ്റ്റലുകളാണ് കമ്പനിക്കുള്ളത്. ഇതിൽ ഓരോ മുറിയിലും 12 പേരാണ് താമസം. ഇതിലൊരു ഹോസ്റ്റലിലാണ് ഭക്ഷവിഷബാധയുണ്ടായത്. സംഭവത്തിൽ ഫോക്സ്‌കോൺ ജീവനക്കാരും അവരുടെ ബന്ധുക്കളും ചെന്നൈ-ബം​ഗളുരു ​ദേശീയ പാത മണിക്കൂറുകളോളം ഉപരോധിച്ചിരുന്നു.

Eng­lish Sum­ma­ry: Food poi­son­ing: Apple takes action against Foxconn

You may like this video also

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.