താമരക്കുളം ചത്തിയറ വി എച്ച് എസ് എസ് കേന്ദ്രമായുള്ള ചത്തിയറ ഫുട്ബോൾ അക്കാദമിയിൽ സമ്മർ ക്യാമ്പിന് തുടക്കമായി. പോളണ്ടിൽ നിന്നുള്ള എ — ലൈസൻസ് കോച്ച് റാഡിക് റസിന്റെ നേതൃത്വത്തിലാണ് ഫുട്ബോൾ പരിശീലനം ആരംഭിച്ചത്. 6 മുതൽ 18 വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പരിശീലനം നൽകുന്നത്. മിടുക്കരായ കളിക്കാർക്ക് ഇന്റർനാഷണൽ പ്ലെയർ എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കുവാനും അവസരം ഉണ്ട്.
സ്കൂൾ മാനേജർ കെ എൻ ഗോപാലകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ് കെ എൻ കൃഷ്ണകുമാർ അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ കെ എൻ അശോക് കുമാർ, അക്കാഡിമി കോച്ച് ഗിരിജ, സെക്രട്ടറി മധു, പാരലിമ്പിക്സ് നാഷണൽ ഫുട്ബോൾ താരം ബാഷ, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി എസ്. ജമാൽ തുടങ്ങിയവർ പങ്കെടുത്തു. രജിസ്ടേഷന് കുറച്ചു ദിവസങ്ങൾ കൂടി സൗകര്യമുണ്ടാവുമെന്ന് അക്കാദമി ഭാരവാഹികൾ അറിയിച്ചു. ഫോണ്‍: 6282314227.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.