27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 25, 2024
July 21, 2024
July 21, 2024
July 19, 2024
July 19, 2024
July 17, 2024
July 17, 2024

മോഡി ഭരണത്തില്‍ വിദേശ നിക്ഷേപം ഇടിഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
July 17, 2023 11:07 pm

മോഡി ഭരണത്തില്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ)ഇടിയുന്നു. വളരുന്ന സാമ്പത്തിക ശക്തിയെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള മോഡിയുടെ തീവ്രശ്രമം ദയനീയ പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
മോഡി ഭരണത്തിലെ അവസാന രണ്ട് വര്‍ഷങ്ങളാണ് വിദേശനിക്ഷേപക്കണക്കില്‍ ഏറ്റവും പിന്നില്‍. 2022- 23 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തേക്കുള്ള വിദേശ നിക്ഷേപം 27 ശതമാനം കുറഞ്ഞു. ഏറ്റെടുക്കല്‍, ലയിക്കല്‍ തുടങ്ങിയ സാമ്പത്തിക ഇടപാടുകളിലൂടെയുള്ള വിദേശ നിക്ഷേപത്തിന്റെ തോത് 2023 പകുതിയില്‍ 92 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇക്കാരണത്താല്‍ നടപ്പ് സാമ്പത്തികവര്‍ഷത്തെ ഇടിവ് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നതായേക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. 

യുഎസ് അടക്കം നിരവധി വിദേശരാജ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നിരന്തരം സന്ദര്‍ശനം നടത്തിയിട്ടും നിക്ഷേപം ആകര്‍ഷിക്കാനാകുന്നില്ല. ആഗോള സാമ്പത്തിക രംഗത്തെ വളര്‍ച്ചയില്‍ ലോക രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളുമായി സാമ്പത്തിക ബന്ധം ശക്തമാക്കുന്ന വേളയില്‍ ഇന്ത്യയില്‍ ഇത്തരം പ്രവണത ദൃശ്യമാകുന്നില്ല. അമേരിക്കന്‍-യുറോപ്യന്‍ നിക്ഷേപം ലോക രാജ്യങ്ങളില്‍ വര്‍ധിക്കുന്ന കാലത്ത് ഇന്ത്യയില്‍ ഇതിന്റെ അളവ് കുറഞ്ഞു. ചൈനീസ് നിക്ഷേപം ആകര്‍ഷിക്കാനുള്ള രാജ്യത്തിന്റെ ശ്രമം പലഘട്ടങ്ങളിലും പരാജയപ്പെട്ടു. അതിര്‍ത്തി തര്‍ക്കവും കടന്നു കയറ്റവും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശിഥിലമാക്കി.

വേദാന്തയുമായുള്ള സംയുക്തപദ്ധതിയില്‍ നിന്നും തായ്‌വാനീസ് കമ്പനിയായ ഫോക്സ്കോണിന്റെ പിന്മാറ്റവും വിദേശ നിക്ഷേപ കണക്കില്‍ മറ്റൊരു തിരിച്ചടിയായി. സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദേശനിക്ഷേപം ആകര്‍ഷിക്കാനാകാത്ത സ്ഥിതിയാണ് നേരിടുന്നത്. ബൈജൂസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഭരണതലത്തിലുണ്ടായ വീഴ്ചകള്‍ ഇതിന് കൂടുതല്‍ ആഘാതമേല്പിച്ചു. ഇന്ത്യയിലേക്കുള്ള ശരാശരി പ്രതിവര്‍ഷ എഫ്ഡിഐ വരവ് ജിഡിപിയുടെ രണ്ട് ശതമാനമാണ്. എന്നാല്‍ സമീപവര്‍ഷങ്ങളില്‍ ഇത് ജിഡിപിയുടെ ഒന്നര ശതമാനമായി കുറഞ്ഞിട്ടുണ്ട്. ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ വേഗത്തിലുള്ള സാമ്പത്തികവളര്‍ച്ചയുടെ ഘട്ടത്തില്‍ ജിഡിപിയുടെ നാല് ശതമാനം വരെ എഫ്ഡിഐ ആകര്‍ഷിച്ചിരുന്നു.

Eng­lish Summary:Foreign invest­ment has fall­en under the Modi regime

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.