10 July 2025, Thursday
KSFE Galaxy Chits Banner 2

Related news

June 30, 2025
May 17, 2025
May 13, 2025
May 13, 2025
May 12, 2025
May 8, 2025
May 3, 2025
March 24, 2025
March 12, 2025
January 28, 2025

കെപിസിസി രാഷ്ട്രിയ കാര്യ സമിതി രൂപീകരണം:ഗ്രൂപ്പുകള്‍ അതൃപ്തിയുമായി രംഗത്ത്

Janayugom Webdesk
തിരുവനന്തപുരം
January 17, 2024 1:28 pm

സംസ്ഥാന കോണ്‍ഗ്രസിലെ രാഷ്ട്രീയകാര്യ സമിതി രൂപീകരണത്തില്‍ ഗ്രൂപ്പുകള്‍ക്ക് അതൃപ്തി .ജംബോ കമ്മിറ്റികള്‍ക്കെതിരെയാണ് ഗ്രൂപ്പുകള്‍ രംഗത്തു വന്നിരിക്കുന്നത്. സമിതിയിലെ എണ്ണം കൂട്ടിയിട്ടും നാമമാത്പ പരിഗണന മാത്രമേ തങ്ങള്‍ക്ക് ലഭിച്ചുവെന്നാണ് പ്രധാനമായും എ ഗ്രൂപ്പ് ഉന്നയിക്കുന്നത്.പാർട്ടി വേദിയിൽ ഒട്ടും സജീവമല്ലാത്തവരെ പോലും രാഷ്ട്രീയകാര്യ സമിതിയിലേക്ക് ചേർത്തുവെന്നും ഗ്രൂപ്പുകൾ വിമർശിക്കുന്നു.

എംപിമാരെ രാഷ്ട്രീയ കാര്യ സമിതിയിലേക്ക് തെരഞ്ഞെടുത്ത മാനദണ്ഡം ശരിയല്ലെന്നും നിർണ്ണായക ചർച്ച നടക്കേണ്ട കമ്മിറ്റിയിൽ ആളെ കുത്തി നിറച്ചെന്നും വ്യാപക വിമർശനമുയരുന്നുണ്ട്.അംഗങ്ങളുടെ എണ്ണം 36 ലേക്ക് ഉയർത്തിയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചത്. ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കാനാണ് 21 അംഗ രാഷ്ട്രീയകാര്യസമിതിയെ ജംബോകമ്മിറ്റിയാക്കിയത്. 19 പേരാണ് പുതുമുഖങ്ങൾ.

ശശി തരൂർ അടക്കം അഞ്ച് എംപിമാരെ പുതുതായി ഉൾപ്പെടുത്തി. ഇതോടെ കെ സി വേണുഗോപാൽ പക്ഷത്തിനാണ് രാഷ്ട്രീയകാര്യ സമിതിയിൽ മുൻതൂക്കം. അഞ്ച് ഒഴിവുകളായിരുന്നു രാഷ്ട്രീയകാര്യ സമിതിയിൽ നികത്തേണ്ടിയിരുന്നത്. പ്രവർത്തക സമിതി അംഗമായ ശശി തരൂർ, അടൂർ പ്രകാശ്, എം കെ രാഘവൻ, ആൻറോ ആൻറണി. ഹൈബി ഈഡൻ എന്നീ എംപിമാർ സമിതിയിലേക്കെത്തി. എ പി അനിൽകുമാർ, സണ്ണി ജോസഫ്, റോജി എം ജോൺ, ഷാഫി പറമ്പിൽ എന്നിവരാണ് പുതിയതായെത്തിയ എംഎൽഎമാർ. ജോസഫ് വാഴക്കൻ, എൻ സുബ്രഹ്മണ്യൻ, അജയ് തറയിൽ, വിഎസ് ശിവകുമാർ, ശൂരനാട് രാജശേഖരൻ, ജോൺസൺ എബ്രഹാം എന്നിവർക്ക് പുറമെ ചെറിയാൻ ഫിലിപ്പും സമിതിയിലുണ്ട്.

വനിതകളുടെ പ്രാതിനിധ്യം ഒന്നിൽ നിന്ന് നാലായി. ഷാനിമോൾ ഉസ്മാനെ നിലനിർത്തിയപ്പോൾ പത്മജാ വേണുഗോപാലിനെയും ബിന്ദു കൃഷ്ണയെയും പി. കെ ജയല്കഷ്മിയെയും പുതുതായി ചേർത്തു. നേരത്തെ രാഷ്ട്രീയകാര്യസമിതിയിൽ നിന്ന് രാജിവെച്ച മുൻ കെപിസിസി പ്രസിഡണ്ട് വിഎം സുധീരനെ വീണ്ടും ഉൾപ്പെടുത്തി. പാർട്ടി യോഗങ്ങളിൽ സജീവമല്ലാത്ത മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും സമിതിയിലുണ്ട്. ഇതെല്ലാമാണ് വിമർശനത്തിന് കാരണമായത്. 

Eng­lish Summary:
For­ma­tion of KPCC Rashtriya Karya Sami­ti: Groups are unhappy

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.