23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്ത നാലു വിദേശികള്‍ ഗുജറാത്തില്‍ അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
October 4, 2022 10:51 am

കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്ത സംഭവത്തില്‍ നാലു വിദേശികള്‍ പിടിയില്‍. ഇറ്റാലിയന്‍ പൗരന്മാരായ നാലു പേരെയാണ് ഗുജറാത്തില്‍ അറസ്റ്റ് ചെയ്തത്. റെയില്‍വേ ഗൂണ്‍സ് എന്ന സംഘമാണ് പിടിയിലായത്. കഴിഞ്ഞ മെയ് മാസത്തിലാണ് മുട്ടം യാര്‍ഡില്‍ കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി കണ്ടത്. 

ഇറ്റാലിയന്‍ പൗരന്മാരായ ജാന്‍ലൂക്ക, സാഷ, ഡാനിയല്‍, പൗള എന്നിവരാണ് ഗുജറാത്ത് പൊലീസിന്റെ പിടിയിലായത്. അഹമ്മദാബാദ് മെട്രോയില്‍ ഗ്രാഫിറ്റി വരച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. മെട്രോ സ്‌റ്റേഷനിലും മെട്രോ കോച്ചിലും ചിത്രം വരച്ച് വികൃതമാക്കിയതിനാണ് ഇവരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പൊലീസും ചേര്‍ന്ന് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു.

അഹമ്മദാബാദ് മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഇവര്‍ ഗ്രാഫിറ്റി വരച്ചത്. സ്‌റ്റേഷനില്‍ അതിക്രമിച്ചു കടന്നു മെട്രോ റെയില്‍ കോച്ചില്‍ ‘ടാസ്’ എന്നു സ്‌പ്രേ പെയിന്റ് ചെയ്യുകയായിരുന്നു. ലോകത്തിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിച്ച് ട്രെയിനുകളില്‍ ഗ്രാഫിറ്റി ചെയ്യുന്ന റെയില്‍ ഗൂണ്‍സ് എന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കൊച്ചി മെട്രോ പൊലീസ് സംഘം അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്. കൊച്ചി മെട്രോയിലെ 4 കോച്ചുകളില്‍ സ്പ്ലാഷ്, ബേണ്‍ എന്നങ്ങനെയുള്ള വാക്കുകള്‍ പെയിന്റ് ചെയ്തത്.

Eng­lish Summary:Four for­eign­ers arrest­ed in Gujarat for graf­fi­ti in Kochi Metro
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.