ഡല്‍ഹിയില്‍ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ ഇതുവരെ ആറ് പേരിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 45 ആയി ഉയര്‍ന്നു. നേരത്തെ, ദക്ഷിണാഫ്രിക്കയില്‍ നിന്നും വന്ന ഒരു ഗുജറാത്ത് സ്വദേശിക്ക് കൂടി രോഗബാധ കണ്ടെത്തിയിരുന്നു.
കെനിയ, അബുദാബി വഴി ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇദ്ദേഹത്തിന് ആദ്യം നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു ഫലം. പിന്നീട് വീണ്ടും പരിശോധന നടത്തിയപ്പോള്‍ ഫലം പോസിറ്റീവ് ആകുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ സ്രവം ജീനോ സീക്വന്‍സിംഗിന് വിധേയമാക്കിയപ്പോഴാണ് ഒമിക്രോണ്‍ ബാധ കണ്ടെത്തിയത്.
english summary; Four more to omicron in Delhi
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.