March 30, 2023 Thursday

Related news

March 16, 2023
March 16, 2023
March 16, 2023
March 14, 2023
March 14, 2023
March 14, 2023
March 14, 2023
March 12, 2023
March 10, 2023
March 6, 2023

കൊല്ലത്ത് ബുള്ളറ്റിൽ നിന്ന് തീപടർന്ന് നാല് വാഹനങ്ങൾ കത്തി നശിച്ചു; കത്തി നശിച്ചത് രണ്ട് ഇരുചക്രവാഹനങ്ങളും കാറും ഓട്ടോറിക്ഷയും

Janayugom Webdesk
കൊല്ലം
March 3, 2023 3:20 pm

യാത്രയ്ക്കിടെ തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റോഡ് വശത്തേക്ക് ഒതുക്കി നിർത്തിയ ബുള്ളറ്റിൽ നിന്ന് തീപടർന്ന് നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾ കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ കൊല്ലം തിരുമംഗലം ദേശീയപാതയിൽ കിളികൊല്ലൂർ സോണൽ ഓഫീസിന് സമീപം കോയിക്കൽ ജംഗ്‌ഷനിലാണ് സംഭവം. കൊല്ലത്ത് നിന്ന് കല്ലുംതാഴത്തേക്ക് പോകുന്നതിനിടെയാണ് യുവാക്കൾ സഞ്ചരിച്ചിരുന്ന ബുള്ളറ്റിന് തീപിടിച്ചത്.

 

വശത്തേക്ക് ഒതുക്കി നിർത്തിയപ്പോൾ തന്നെ തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിലേക്കും ബൈക്കിലേക്കും തീപടരുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലേക്കും കാറിലേക്കും തീപടർന്നു. വെള്ളിയാഴ്ചയായതിനാൽ തൊട്ടടുത്തുള്ള മസ്ജിദിൽ നിസ്കാരത്തിനായി എത്തിയവരുടേതായിരുന്നു ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും. സോണൽ ഓഫീസ് ജീവനക്കാരന്റേതാണ് കത്തി നശിച്ച കാർ.

കടപ്പാക്കട അഗ്നിരക്ഷാനിലയത്തിൽ നിന്ന് രണ്ട് യൂണിറ്റെത്തിയാണ് തീകെടുത്തിയത്. സമീപത്ത് മറ്റ് സ്ഥാപനങ്ങളും വാഹനങ്ങളും ഇല്ലാതിരുന്നതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി. തീപിടുത്തമുണ്ടായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഒരുമണിക്കൂറോളം പൂർണമായും തടസപ്പെട്ടു.

Eng­lish Sum­ma­ry: Four vehi­cles were gut­ted in Kol­lam due to bul­let fire

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.