27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 20, 2024
July 17, 2024
July 16, 2024
July 11, 2024
July 9, 2024
July 6, 2024
July 6, 2024
July 4, 2024
July 3, 2024
July 2, 2024

പതിനാലുകാരിയെ കൂട്ടബ ലാത്സംഗം ചെയ്ത് കൊ ലപ്പെടുത്തി: രണ്ടുപേര്‍ അറസ്റ്റില്‍

Janayugom Webdesk
ആഗ്ര
December 4, 2022 3:40 pm

ഉത്തര്‍പ്രദേശില്‍ പതിനാലുവയസ്സുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഥുരയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു ദാരുണ സംഭവം. പെണ്‍കുട്ടിക്കൊപ്പം സംഭവസ്ഥലത്തുണ്ടായിരുന്ന ഒമ്പതുവയസ്സുള്ള സഹോദരി ഓടി രക്ഷപ്പെട്ട് വീട്ടുകാരെ അറിയിക്കുകയായിരുന്നു.

സഹോദരിക്കൊപ്പം പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനായി വീടിന് സമീപത്തെ വയലിലേക്ക് പോയ പെണ്‍കട്ടിയാണ് പീ ഡനത്തിനിരയായി കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ അയല്‍ക്കാരായ മൂന്ന് യുവാക്കളാണ് പ്രതികള്‍. ഇതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ രക്ഷപ്പെട്ടു.

കുട്ടിയെ ബലാത്സംഗം ചെയ്ത് ദുപ്പട്ട കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പിന്നീട് രണ്ടുപ്രതികളെ പിടികൂടിയതെന്നും ബന്ധു പറഞ്ഞു.

അതേസമയം, കുടുംബത്തിന്റെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരേ കേസെടുത്തതായും ഇതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും റൂറല്‍ എസ്പി ത്രിഗന്‍ ബൈസണ്‍ അറിയിച്ചു.

Eng­lish Sum­ma­ry: four­teen-year-old girl was gang-raped Mur­dered: Two arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.