23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 1, 2023
September 19, 2023
May 27, 2023
May 26, 2023
May 26, 2023
May 26, 2023
May 26, 2023
May 25, 2023
May 24, 2023
May 23, 2023

നാലായിരത്തിലധികം പേര്‍ക്ക് സൗജന്യ സേവനം; ‘എന്റെ കേരളം’ മെഗാ മേള ഇന്ന് സമാപിക്കും

Janayugom Webdesk
തിരുവനന്തപുരം
June 2, 2022 8:17 am

അനന്തപുരിയെ വിസ്മയിപ്പിച്ച് മുന്നേറുന്ന ‘എന്റെ കേരളം’ മെഗാമേളയ്ക്ക് ഇന്ന് സമാപനമാകും. മേള ഇന്ന് സമാപിക്കുമ്പോള്‍ സേവന സ്റ്റാളുകളുടെ പ്രയോജനം നേടിയത് 4,014പേര്‍. അപേക്ഷകളിന്മേലുള്ള സൗജന്യവും തത്സമയവുമായ പ്രശ്ന പരിഹാരത്തിലൂടെ ഭരണമികവിന്റെ നേര്‍സാക്ഷ്യമായിരുന്നു വിവിധ വകുപ്പുകള്‍ ഒരുക്കിയസേവന സ്റ്റാളുകള്‍. അന്യസംസ്ഥാനത്തൊഴിലാളികളടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ളവര്‍ പ്രശ്ന പരിഹാരത്തിനായി ഇവിടെ എത്തുന്നു.

സമര്‍പ്പിക്കപ്പെട്ട മിക്ക അപേക്ഷകളിന്മേലും പൂര്‍ണമായും പരിഹാരം കാണാന്‍ എല്ലാ വകുപ്പുകള്‍ക്കും സാധിച്ചു. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി നാന്നൂറോളം പേരാണ് അക്ഷയ സ്റ്റാളിലെത്തിയത്. ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍, യുണീക്ക് ഹെല്‍ത്ത് ഐഡി രജിസ്ട്രേഷന്‍ എന്നീ ആവശ്യങ്ങള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ്, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ആരോഗ്യ വകുപ്പ് സ്റ്റാളുകളിലും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. മേളയുടെ അവസാന ദിനമായ ഇന്നും സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കിയ സ്റ്റാളുകള്‍ക്ക് മികച്ച പ്രതികരണമാണ് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചത്. സൗജന്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും പ്രദര്‍ശന വിപണന മേള ആസ്വദിക്കാനും ഇന്നു കൂടി അവസരമുണ്ട്. വിവിധ തരം ഹല്‍വകള്‍, വനംവകുപ്പിന്റെ മറയൂര്‍ ശര്‍ക്കര, ചെറുതേന്‍, വന്‍തേന്‍, കറുത്ത കുന്തിരിക്കം, വെള്ള കുന്തിരിക്കം, എലയ്ക്ക, കുരുമുളക്, മറ്റ് സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഗൃഹാതുരത്വം ഉണര്‍ത്തുന്ന പഴയകാല മിഠായികള്‍ എന്നിവയ്ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. മില്‍മയുടെ സ്റ്റാളുകളിലും വിവിധ സ്വാദിലുള്ള ഐസ്‌ക്രീം, പേഡ എന്നിവയ്ക്ക് ആവശ്യക്കാര്‍ കൂടുതലായെത്തി. കോവിഡ് പ്രതിസന്ധിയില്‍ തകര്‍ച്ച നേരിട്ട വ്യാപാരികള്‍ക്ക് കമ്പോളം തിരികെ പിടിക്കാനുള്ള അവസരവും മേളയിലൂടെ ലഭിച്ചു.

കുടുംബശ്രീ പ്രവര്‍ത്തകരുടെ സ്റ്റാളുകള്‍ സ്ത്രീശാക്തീകരണത്തിന്റെ നേര്‍ക്കാഴ്ചയായി. കുടുംബശ്രീയും മസ്‌ക്കറ്റ് ഹോട്ടലും ജയില്‍ വകുപ്പും ഫിഷറീസ് വകുപ്പും എല്ലാം ചേര്‍ന്ന് ഒരുക്കിയിട്ടുള്ള ഭക്ഷ്യമേളയും ഏവരെയും ആകര്‍ഷിച്ചു. ചിക്കന്‍ പൊട്ടിത്തെറിച്ചതും മലബാര്‍ വിഭവങ്ങള്‍ക്കും ഏറെ ആവശ്യക്കാരുണ്ടായി. എല്ലാ ദിവസവും നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മറ്റ് മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാകളക്ടര്‍ ഡോ.നവജ്യോത് ഖോസ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ നയിക്കുന്ന മാജിക്കല്‍ മ്യൂസിക് നൈറ്റുമുണ്ടാകും.

Eng­lish sum­ma­ry; Free ser­vice for over 4,000 peo­ple; ente ker­alam mega fair will end today

You may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.