27 July 2024, Saturday
KSFE Galaxy Chits Banner 2

ഇന്ധനക്ഷാമത്തില്‍ പ്രതിഷേധം: 23 ന് പമ്പുകൾ അടച്ചിടും

Janayugom Webdesk
കൊച്ചി
September 14, 2022 9:51 pm

സംസ്ഥാനത്തെ പെട്രോൾ പമ്പുടമകൾ 23 ന് പണിമുടക്കും. പമ്പുകളിൽ മതിയായ ഇന്ധനലഭ്യത ഉറപ്പുവരുത്തുക, പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കാതിരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പമ്പുടമകൾ പമ്പുകൾ അടച്ചിട്ടു പ്രതിഷേധിക്കുന്നത്. ഇന്ധനലഭ്യത കുറഞ്ഞതിനാൽ സംസ്ഥാനത്ത് കഴിഞ്ഞ കുറേ നാളുകളായി പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പുകളിൽ പലതും തുറക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് പമ്പുകൾ അടയ്ക്കുമെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷനും കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സും മുന്നറിയിപ്പു നൽകി. 

Eng­lish Sum­ma­ry: Fuel short­age protest: Pumps to be closed on 23

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.