ശ്രീലങ്കയിൽ ഇന്ധന ക്ഷാമം തുടരുന്നതിനിടെ എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ കമ്പനികൾക്ക് രാജ്യത്ത് ഇന്ധനം ഇറക്കുമതി ചെയ്യാനും വിൽക്കാനും അനുവദിക്കുമെന്ന് ശ്രീലങ്കൻ വൈദ്യുത- ഊർജ മന്ത്രി കാഞ്ചന വിജശേഖര. ഊർജ ഇടപാടുകൾ സംബന്ധിച്ച ചർച്ചകൾക്കായി മന്ത്രി ഖത്തറിലേക്ക് പോകാനിരിക്കെയാണ് തീരുമാനം.
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോൾ കടന്ന് പോകുന്നത്. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നീ അവശ്യ സാധനങ്ങളുടെ ക്ഷാമം രാജ്യത്ത് രൂക്ഷമാണ്.
ഇന്ധന ഉപയോഗം കുറക്കുന്നതിന് രാജ്യത്ത് ചൊവ്വാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് സ്കൂളുകളും, സർക്കാർ സ്ഥാപനങ്ങളും അടച്ചു പൂട്ടാൻതീരുമാനിച്ചിരുന്നു ആശുപത്രികൾ, ട്രെയിനുകൾ, ബസുകൾ തുടങ്ങിയ അവശ്യ സേവനങ്ങൾക്ക് മാത്രം ഇന്ധനം അനുവദിക്കുന്നതിന് വേണ്ടിയാണ് നടപടി. നിലവിൽ സ്റ്റോക്കുള്ള ഇന്ധനം ഒരാഴ്ചയോ അതിൽ കുറഞ്ഞോ മാത്രമേ നിലനിൽക്കൂ എന്നതിനാലാണ് തീരുമാനം.
English summary;Fuel shortages in Sri Lanka; Permission for oil producing countries to import and sell
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.