
നട്ടെല്ലിന് ഗുരുതരരോഗം ബാധിച്ച് ചികിത്സയിലുള്ള ആലപ്പുഴ നഗരസഭ തുമ്പോളി വാർഡിൽ വാവക്കാട് വീട്ടിൽ ജോൺമൈക്കിളി (19) ന്റെ ചികിത്സാചെലവുകൾ കണ്ടെത്തുന്നതിന് പി പി ചിത്തരഞ്ജൻ എം എൽ എ മുന്‍കയ്യെടുത്ത് ആരംഭിച്ച ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സഹായനിധി സമാഹരണം നടന്നു. ഒരു വർഷം മുൻപാണ് നട്ടെല്ലിനിടയിൽ മാംസം വളരുന്നതുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിൽ ജോൺ ചികിത്സ തേടിയത്.
പിന്നീട് എറണാകുളത്തെ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ നിർദ്ദേശിക്കുകയും ചെയ്തു. ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാകാതെ ജോണിന്റെ കുടുംബം വിഷമിക്കുന്ന ഘട്ടത്തിലാണ് എംഎൽഎ പ്രദേശത്തെ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് തുമ്പോളി, ആര്യാട് പഞ്ചായത്ത് 16, 17 വാർഡുകളിലായി ധനസമാഹരണം നടത്തുന്നത്. വിദ്യാർത്ഥിയായ ജോണിന്റെ ചികിത്സയ്ക്കായി എം എൽഎയും തുമ്പോളി ഇടവക വികാരി ഫാ. ജോസ് ലാഡും രക്ഷാധികാരികളായ ചികിത്സാസഹായനിധി രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്.
English Summary: Fundraised for medical aid
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.