സ്വാതന്ത്ര്യ സമര സേനാനിയും മധ്യതിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ പ്രമുഖനും, പ്രഥമ കേരള നിയമസഭയിലെ അംഗവുമായിരുന്ന ജി കാര്‍ത്തികേയന്റെ സ്മരണയെ ദീപ്തമാക്കുന്നതിനുവേണ്ടി കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജി കാര്‍ത്തികേയന്‍ ഫൗണ്ടേഷന്‍ നല്‍കുന്ന ഒമ്പതാമത് ജി സ്മാരക പുരസ്കാരത്തിന് ജനപക്ഷ രാഷ്ട്രീയത്തിന്റെ ഉത്തമ മാതൃകയായ പ്രമുഖ കമ്മ്യൂണിസ്റ്റും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രനെ തിരഞ്ഞെടുത്തു.
രാജാജി മാത്യു തോമസ് (എഡിറ്റര്‍, ജനയുഗം), വി എസ് രാജേഷ്(സീനിയര്‍ ന്യൂസ് എഡിറ്റര്‍, കേരളകൗമുദി), ബൈജു ചന്ദ്രന്‍ (മുന്‍ ദൂരദര്‍ശന്‍, ഡയറക്ടര്‍) എന്നിവര്‍ അംഗങ്ങളായ ജഡ്ജിങ് കമ്മിറ്റിയാണ് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡിസംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിന് കരുനാഗപ്പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
English Summary: G Memorial Award to Kanam Rajendran
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.