ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയോടനുബന്ധിച്ച് നാളെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പർജൻകുമാർ അറിയിച്ചു. കിഴക്കേകോട്ടയിൽ നിന്നും ആരംഭിച്ച് പാളയം വഴി ശംഖുംമുഖത്ത് അവസാനിക്കുന്ന ഗണേശവിഗ്രഹ നിമജ്ഞന ഘോഷയാത്രയോടനുബന്ധിച്ച് നാളെ വൈകുന്നേരം മൂന്നു മണി മുതൽ കിഴക്കേകോട്ട, പഴവങ്ങാടി, ഓവർബ്രിഡ്ജ്, ആയുർവേദ കോളജ്, സ്റ്റാച്യു, സ്പെൻസർ, വിജെടി, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ, പേട്ട, ചാക്ക, ഓൾസെയിൻസ്, ശംഖുംമുഖം, വലിയതുറ വരെയുള്ള റോഡിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്.
കിഴക്കേകോട്ട, ഓവർബ്രിഡ്ജ്, ആയുർവേദ കോളജ്, വിജെടി, ആശാൻസ്ക്വയർ, ജനറൽഹോസ്പിറ്റൽ, പേട്ട, ചാക്ക റോഡിലും എയർപ്പോർട്ട്, ചാക്ക, ഈഞ്ചയ്ക്കൽ റോഡിലും, ചാക്ക, കഴക്കൂട്ടം ബൈപ്പാസ് റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പാടില്ല. ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്രയുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾ അവർക്കായി അനുവദിച്ച ട്രാക്കിലൂടെ മാത്രം യാത്രചെയ്യേണ്ടതും പൊതുജനങ്ങൾക്കും ആംബുലൻസ്, ഫയർഫോഴ്സ്, രോഗികളുമായി വരുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും റോഡ് മുറിച്ച് കടന്നു പോകുന്നതിന് അവസരം ഒരുക്കേണ്ടതാണ്. കിഴക്കേകോട്ടയിൽ നിന്നും എംസി റോഡ് വഴിയും ശ്രീകാര്യം, കഴക്കൂട്ടം, വെള്ളയമ്പലം എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര, കിള്ളിപ്പാലം, തമ്പാനൂർ ഫ്ലൈ ഓവര്‍, തൈക്കാട്, പനവിള, ബേക്കറി വഴിയും, ചാക്ക ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഈഞ്ചയ്ക്കല്‍, ചാക്ക ഫ്ലൈ ഓവര്‍ വഴിയും പോകേണ്ടതാണ്.
English Summary: Ganesha idol immersion procession: Traffic control in city tomorrow
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.