ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർഫി) പഞ്ചദിന ചലച്ചിത്ര പഠന ക്യാമ്പ് സമാപിച്ചു. പത്തനാപുരം ഗാന്ധിഭവനിൽ നടന്ന സമാപന ചടങ്ങ് പിന്നണി ഗായിക പ്രഫ. എൻ ലതിക ഉദ്ഘാടനം ചെയ്തു. ക്യാമ്പ് അംഗങ്ങള്‍ക്കുള്ള സർട്ടിഫിക്കറ്റുകൾ നടൻ ടി പി മാധവൻ വിതരണം ചെയ്തു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ഗാർഫി ചെയർമാൻ പി എസ് അമൽരാജ്, വിൻസന്റ് ഡാനിയൽ, സ്വാഗതസംഘം ഭാരവാഹികളായ പ്രഫ. ജി മോഹൻദാസ്, എസ് സുവർണ്ണകുമാർ, എസ് അജയകുമാർ, ജോർജ് എഫ് സേവ്യർ വലിയവീട്, റാണി നൗഷാദ്, ബെറ്റ്സി, നേതാജി ബി രാജേന്ദ്രൻ, കെ സുരേഷ്ബാബു എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.